പുതിയ സ്ലീക്ക് വാച്ച് ശേഖരവുമായി സൊനാറ്റ

sonata new sleek watch

കൊച്ചി: മുന്‍നിര വാച്ച് ബ്രാന്‍ഡായ സൊണാറ്റ സ്ലീക്ക് സീരീസ് വാച്ചുകളുടെ ആറാമത് പതിപ്പ് വിപണിയിലവതരിപ്പിച്ചു. പുരുഷന്‍മാര്‍ക്കായുള്ള വാച്ചുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് കേസുകളാണ് പുതിയ സൊണാറ്റ സ്ലീക്ക് വാച്ചുകളുടേതെന്നും ചാരുതയും പുതുമയും പുനര്‍നിര്‍വചിക്കാനുള്ള സൊണാറ്റയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ വാച്ചുകളുടെ അവതരണമെന്നും കമ്പനി അവകാശപ്പെട്ടു.സൂക്ഷ്മതയോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ് പുതിയ സ്ലീക്ക് വാച്ചുകള്‍. സമകാലിക യുവ പ്രൊഫഷണലുകളുടെ അഭിരുചികള്‍ക്ക് അനുയോജ്യമായ മിനിമലിസ്റ്റ് സമീപനത്തെ ഉള്‍ക്കൊള്ളുന്നവയാണ് ഈ ശേഖരം.

sonata new sleek watch

ഡിഷ് കണ്‍സ്ട്രക്റ്റഡ് ബോട്ടത്തോടു കൂടിയ അള്‍ട്രാസ്ലിം 6.05 മില്ലീമീറ്റര്‍ പ്രൊഫൈലാണ് സ്ലീക്ക് വാച്ചുകള്‍ക്ക്. മികച്ച റിസ്റ്റ് ഫിറ്റ്‌മെന്റിനൊപ്പം മെറ്റല്‍, ലെതര്‍, മെഷ് സ്ട്രാപ്പുകളില്‍ ലഭ്യമാകുന്ന ഇവ പുതിയ തലമുറയുടെ ജീവിതശൈലിയോട് ചേര്‍ന്ന് പോകുന്നവയാണ്.1,895 മുതല്‍ 2,895 രൂപ വരെയാണ് സ്ലീക്ക് വാച്ചുകളുടെ വില. ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും www.sonatawatches.in ലും സ്ലീക്ക് വാച്ചുകള്‍ ലഭ്യമാണ്.
സൊനാറ്റയുടെ പുതുമയുടെയും മികവിന്റെയും യാത്രയില്‍ ഞങ്ങള്‍ മറ്റൊരു വലിയ ചുവടുവയ്പ്പ് നടത്തുകയാണെന്ന് സൊനാറ്റ ബ്രാന്‍ഡ് മേധാവി പ്രതീക് ഗുപ്ത പറഞ്ഞു. ഇന്നത്തെ പ്രൊഫഷണലുകളുടെ മുന്‍ഗണനകള്‍ നിറവേറ്റുന്നതിനാണ് ഈ ശേഖരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവ സ്‌റ്റൈലിന്റെയും പ്രായോഗികതയുടെയും തികഞ്ഞ സന്തുലിതാവസ്ഥയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions