708 പോയിന്റുമായി തൃശൂരും, കോഴിക്കാടും രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. 681 പോയിന്റുള്ള മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത്
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും പാലക്കാടും തമ്മില്‍ കടുത്ത പോരാട്ടം. 249 ഇനങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍ 713 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. 708 പോയിന്റുമായി തൃശൂരും, കോഴിക്കാടും രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. 681 പോയിന്റുള്ള മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത്.ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 101 ഇനങ്ങളില്‍ 69 എണ്ണവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 110 ഇനങ്ങളില്‍ 79 എണ്ണവും ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ 19 ല്‍ 16 എണ്ണവും സംസ്‌കൃത വിഭാഗത്തില്‍ 15 എണ്ണവും ആണ് പൂര്‍ത്തിയായിരിക്കുന്നത്.