പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി
കൊച്ചി: സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ജീവനക്കാര്‍ മറൈന്‍ ഡ്രൈവില്‍ ശുചീകരണം നടത്തി. പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വെവ്വേറെയായി ശേഖരിച്ച് നഗരസഭക്ക് കൈമാറി.മിസ് കേരള ഫിറ്റ്നസ് ജേതാവും ഫാഷന്‍ സംരഭകയുമായ ജിനി ഗോപാല്‍ ഉദ്ഘാടനം ചെയ്തു.
സിഎംഎഫ്ആര്‍ഐയിലെ വിവിധ ഡിവിഷന് മേധാവികള്‍, ശാസ്ത്ര!ജ്ഞര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. സെന്റ് തെരേസാസ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും ശുചീകരണത്തില്‍ പങ്കെടുത്തു.സിഎംഎഫ്ആര്‍ഐ ഡയറക്ടര്ഇന് ചാര്‍ജ് ഡോ കാജല്‍ ചക്രവര്‍ത്തി, സ്വച്ഛഭാരത് നോഡല്‍ ഓഫീസര്‍ ഡോ എന്‍ അശ്വതി എന്നിവര്‍ സംസാരിച്ചു.