സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം; ചിപ്‌സുകളുടെ പ്രിയനഗരമായി കൊച്ചി

Swiggy,Instamart,Kochi,food delivery,chips,favorite city,quick commerce,food orders,annual report,Kerala,delivery service,Malabar,Dhantheera's day,food trends

”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്

 

കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്‌കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം.”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയെ വിശേഷിപ്പിക്കുന്നത്.

2024ല്‍ രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നടന്ന ഡെലിവെറികളില്‍ ഒന്ന് കൊച്ചിയിലാണ്. ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രംകഴുകുന്നതിനുള്ള ജെല്ലുമാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്. 1.1 കിലോമീറ്റര്‍ അകലെ നിന്നെത്തിയ ആ ഓര്‍ഡര്‍ വെറും 89 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി. കൊച്ചി നഗരത്തില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങള്‍ പാലും സവാളയും ഞാലിപ്പൂവനും നേന്ത്രപ്പഴവും മല്ലിയിലയുമാണ്.

ഒരു വ്യക്തിയില്‍ നിന്ന് ഏറ്റവും മൂല്യം കൂടിയ ഓര്‍ഡര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കിട്ടിയതും കൊച്ചിയില്‍ നിന്നാണ്. ധന്‍തേരസ് ദിനത്തിലാണ് കൊച്ചിയിലെ ഒരു ഉപഭോക്താവ് 22,000 രൂപ വിലയുള്ള 11.66 ഗ്രാം മലബാര്‍ വെള്ളിനാണയം ഓര്‍ഡര്‍ ചെയ്തത്. ആഘോഷകാര്യങ്ങളില്‍ കൊച്ചിക്കാര്‍ ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണിത്. കഴിഞ്ഞ വര്‍ഷം ഒരു ഉപഭോക്താവില്‍ നിന്നും മാത്രമായി 6,18,549 രൂപയുടെ ഓര്‍ഡര്‍ ഇന്‍സ്റ്റാമാര്‍ട്ടിന് ലഭിച്ചു. കൊച്ചിയിലെ ഏറ്റവും മൂല്യമേറിയ ഓര്‍ഡറായിരുന്നു ഇത്.

2021ലെ നവംബറില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയില്‍ അവതരിപ്പിച്ച സമയം മുതല്‍ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് കിട്ടുന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ പറഞ്ഞു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions