ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി

Tata Hitachi ZAXIS 220LC

കൊച്ചി:ടാറ്റ ഹിറ്റാച്ചി പുതിയ നൂതന ZAXIS 220LC അള്‍ട്രാ എക്‌സ്‌കവേറ്ററുകള്‍ പുറത്തിറക്കി. കൊച്ചിയിലെ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ടാറ്റ ഹിറ്റാച്ചിയുടെ സീനിയര്‍ മാനേജ്‌മെന്റ്, പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (അംഗീകൃത ഡീലര്‍ പാര്‍ട്ണര്‍) തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കി. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉയര്‍ന്ന റീസെയില്‍ മൂല്യവും ഉള്ളതിനാല്‍, ഈ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ZAXIS 220LC അള്‍ട്രാ നിക്ഷേപത്തില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. മെച്ചപ്പെടുത്തിയ പവര്‍ ബൂസ്റ്റ്, ക്ലാസ് സ്വിംഗ് വേഗതയില്‍ മികച്ചത്,

കുറഞ്ഞ ഇന്ധന ഉപഭോഗം, ഒന്നിലധികം മോഡുകള്‍, വലിയ ബക്കറ്റ് വലിപ്പം എന്നിവയാണു പുതിയ ZAXIS 220LC അള്‍ട്രായുടെ പ്രധാന ആകര്ഷണങ്ങള്‍. വിശ്വസനീയമായ ജാപ്പനീസ് എഞ്ചിന്‍, HIOS III ഹൈഡ്രോളിക് സിസ്റ്റം, കോണ്‍സൈറ്റ് (ടെലിമാറ്റിക്‌സ് സ്യൂട്ട്), 7 ഇഞ്ച് ഘഇഉ മോണിറ്റര്‍, വിശാലമായ ക്യാബിന്‍, ഓട്ടോ കണ്‍ട്രോള്‍ എയര്‍ കണ്ടീഷണര്‍, വിപുലീകരിച്ച വാറന്റി, വിശാലമായ ഡീലര്‍ നെറ്റ്വര്‍ക്ക്, ഫീല്‍ഡ് ഡയഗ്‌നോസ്റ്റിക് വാഹനം എന്നീ സൗകര്യങ്ങളും പുതിയ ZAXIS 220LC അള്‍ട്രാ പ്രദാനം ചെയ്യുന്നതായി ടാറ്റ ഹിറ്റാച്ചിയുടെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ബി.കെ.ആര്‍.പ്രസാദ് പറഞ്ഞു.ടാറ്റാ ഹിറ്റാച്ചിയുടെ ഉല്‍പ്പന്ന നിരയിലേക്കുള്ള ഈ തകര്‍പ്പന്‍ കൂട്ടിച്ചേര്‍ക്കല്‍, നവീകരണത്തോടുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും ഉത്ഖനനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അതിന്റെ സമര്‍പ്പണത്തിന്റെയും തെളിവാണെന്നും ബി.കെ.ആര്‍.പ്രസാദ് പറഞ്ഞു.

Spread the love
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions