2025 ജനുവരി 1 മുതല്‍ ഈ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ട്രക്ക്, ബസ് പോര്‍ട്ട്ഫോളിയോകളില്‍ 2 ശതമാനത്തിന്റെ വില വര്‍ധനവ് പ്രഖ്യാപിച്ചു. 2025 ജനുവരി 1 മുതല്‍ ഈ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും. നിര്‍മാണ ചിലവിലുണ്ടായിരിക്കുന്ന വര്‍ധനവിനെ അഭിമുഖീകരിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഈ വില വര്‍ധനവ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഓരോ മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വര്‍ദ്ധനവില്‍ വ്യത്യാസമുണ്ടാകുമെങ്കിലും, ട്രക്കുകളുടെയും ബസുകളുടെയും മുഴുവന്‍ ശ്രേണികളിലും ഈ നിരക്കുവര്‍ധന ബാധകമായിരിക്കും.