അങ്കമാലി വേങ്ങൂര്‍ സ്വദേശി രവിശങ്കര്‍ മേനോനാണ് വഴിപാടായി ചിത്ര സമര്‍പ്പണം നടത്തിയത്
കൊച്ചി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതിദേവിയുടെ നടയില്‍ ചുമര്‍ചിത്രം സമര്‍പ്പിച്ച് ഭക്തന്‍. അങ്കമാലി വേങ്ങൂര്‍ സ്വദേശി രവിശങ്കര്‍ മേനോനാണ് വഴിപാടായി ചിത്ര സമര്‍പ്പണം നടത്തിയത്.
കേരളീയ ചുവര്‍ച്ചിത്ര രചനാ സമ്പ്രദായത്തില്‍ രചിച്ച പാര്‍വതി സ്വയംവരം(ഗിരിജ കല്യാണം) ആലേഖനം ചെയ്ത ചിത്രമാണ് ദേവിയുടെ തിരുനടയില്‍ സമര്‍പ്പിച്ചത്.
അങ്കമാലി സ്വദേശികളായ സുജാത അനില്‍കുമാര്‍, അഭിലാഷ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം വരച്ചത്. ക്ഷേത്രം മേല്‍ശാന്തി നടുവം നാരായണന്‍ നമ്പൂതിരിപ്പാട് ചിത്രം അനാശ്ചാദനം നടത്തി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി യു രാധാകൃഷ്ണന്‍, സെക്രട്ടറി എ എന്‍ മോഹനന്‍, മാനേജര്‍ എം കെ. കലാധരന്‍, മറ്റ് ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.മൂന്നു വര്‍ഷം മുന്‍പ് ക്ഷേത്രത്തിന്റെ ബലിക്കല്‍പുരയില്‍ ക്ഷേത്ര പ്രതിഷ്ഠയുമായും ശിവ കുടുംബവുമായും ബന്ധപ്പെട്ട ചുമര്‍ചിത്രം സ്ഥാപിച്ചിരുന്നു