‘ടൈക്കോണ്‍ കേരള 2024’ 4, 5 തിയതികളില്‍ കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ‘ടൈക്കോണ്‍ കേരള 2024’ ഡിസംബര്‍ 4, 5 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ടൈ കേരളയുടെ 13ാമത് സമ്മേളനമാണിത്. സുസ്ഥിര വളര്‍ച്ച, ആധുനികവല്‍ക്കരണം, സാങ്കേതിക നവീകരണം എന്നിവ മുന്‍നിര്‍ത്തി കേരളത്തിന്റെ ഭാവിയിലേക്കുള്ള ഒരു ബ്ലൂപ്രിന്റ് നിര്‍മ്മിക്കാനുള്ള പരിശ്രമമാണ് ‘ മിഷന്‍ 2030: ട്രാന്‍സ്‌ഫോര്‍മിങ്ങ് കേരള’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനമെന്ന് ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു.ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെയും, വ്യവസായ പ്രമുഖരെയും, നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരും.

കേരളത്തിന്റെ സംരംഭകത്വ ഭാവിക്കുള്ള രൂപരേഖ തയ്യാറാക്കാന്‍, വ്യവസായികള്‍, നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ദ്ധര്‍ എന്നിവര്‍ക്കൊപ്പം നൂതന ആശയങ്ങളുമായെത്തുന്ന യുവ സംരംഭകരും സമ്മേളനത്തില്‍ അണിനിരക്കും.പ്രശസ്ത ചരിത്രകാരനും സഞ്ചാരസാഹിത്യകാരനുമായ വില്യം ഡാല്‍റിംപിള്‍ ബുധനാഴ്ച രാവിലെ 10.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ടൈ രാജസ്ഥാന്‍ പ്രസിഡന്റ് ഡോ. ഷീനു ജാവര്‍, ടൈ അഹമ്മദാബാദ് മുന്‍ പ്രസിഡന്റ് ജതിന്‍ വൈ ത്രിവേദി, ടൈ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് മേനോന്‍ എന്നിവര്‍ സംസാരിക്കും.സംസ്ഥാനത്തെ സംരംഭകത്വവും നവീകരണവും എന്ന വിഷയത്തില്‍ കേരളത്തിലെ വ്യവസായ മന്ത്രി പി.രാജീവ് പ്രത്യേക പ്രഭാഷണം നടത്തും. ആറ് വിഭാഗങ്ങളിലായി മികച്ച സംരംഭകരെയും, വ്യവസായ ഇക്കോസിസ്റ്റം നിര്‍മ്മിച്ച പ്രമുഖരെയും ആദരിക്കുന്ന ‘ടൈക്കോണ്‍ കേരള അവാര്‍ഡ് ചടങ്ങോടെ സമ്മേളനം സമാപിക്കും.

കേരളത്തിന്റെ സംരംഭകത്വ മേഖലയ്ക്ക് സുപ്രധാന സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കേരള റവന്യൂ മന്ത്രി കെ.രാജന്‍,തെലങ്കാന മുന്‍ ഐടി, വ്യവസായ മന്ത്രി കെ.ടി രാമറാവു എന്നിവരുടെ നേതൃത്വത്തില്‍ .ആദരിക്കും.സംരംഭകരെയും സംരംഭങ്ങളെയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ പ്രാപ്തരാക്കുന്ന സമ്മേളനത്തില്‍ അറുപതിലധികം പ്രശസ്ത സംരഭകരും, നൂറിലധികം നിക്ഷേപകരെയും ഫണ്ട് ഹൗസു കളും എത്തിച്ചേരുന്നുണ്ട്.ആയിരത്തിലധികം പ്രതിനിധികള്‍കളാണ് നെറ്റ്‌വര്‍ക്കിംഗിനും മെന്ററിങ്ങിനും സംരംഭക സഹകരണത്തിനുമായി സമ്മേളനത്തിനെത്തുന്നത്.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ദയവായി സന്ദര്‍ശിക്കുക: [www.tieconkerala.org](http://www.tieconkerala.org)അന്വേഷണങ്ങള്‍ക്ക്, ബന്ധപ്പെടുക: 7025888862
info@tiekerala.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions