കൊച്ചി: പവര്‍ഫുള്‍ പെര്‍ഫോമെന്‍സ്, മികവുറ്റ സ്റ്റൈല്‍, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആഡംബര സെഡാന്‍ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ടൊയോട്ടയുടെ ഫിഫ്ത്ത് ജനറേഷന്‍ ഹൈബ്രിഡ് ടെക്നോളജിയും ഉയര്‍ന്ന ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററിയും ചേര്‍ന്ന് ബെസ്റ്റ് ഇന്‍ ക്ലാസ് ഇന്ധനക്ഷമതയായ 25.49 കിലോമീറ്റര്‍/ലിറ്റര്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച 2.5 ലിറ്റര്‍ ഡൈനാമിക് ഫോഴ്സ് എഞ്ചിന്‍ പവറിന്റെയും സുഗമമായ ഡ്രൈവിങ്ങ് അനുഭവത്തിന്റെയും ഏറ്റവും മികച്ച സംയോജനമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
ഏറ്റവും പുതിയ ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0 (ടിഎസ്എസ് 3.0), 9 എസ്ആര്‍എസ് എയര്‍ബാഗുകള്‍ (ഫ്രണ്ട് ഡ്രൈവറും പാസഞ്ചറും, ഫ്രണ്ട് സൈഡ്, റിയര്‍ സൈഡ്, കര്‍ട്ടന്‍ ഷീല്‍ഡ്, ഡ്രൈവറുടെ കാല്‍മുട്ടിന്റെ ഭാഗം), എന്നിവ ഡ്രൈവര്‍ക്കും സഹ യാത്രക്കാര്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് ബംപറും ഉയര്‍ന്നതും വീതിയുള്ളതുമായ ലോവര്‍ ഗ്രില്ലും ഒരു പുതിയ ബോള്‍ഡ് ലുക്കാണ് വാഹനത്തിന് നല്‍കുന്നത്.
ഡാറ്റാ കമ്മ്യൂണിക്കേഷന്‍ മൊഡ്യൂള്‍ (ഡിസിഎം), റിമോട്ട് എസി പാക്കേജ്, വിനോദവും ആപ്പുകളും അടങ്ങിയ 12.3 ഇഞ്ച് മള്‍ട്ടിമീഡിയ ഉള്‍പ്പെടുന്ന കട്ടിങ്ങ് എഡ്ജ് ടെലിമാറ്റിക്സും ഉജ്വലമായ ഗ്രാഫിക്സും മികച്ച ഡിസ്പ്ലേ നിലവാരവും നല്‍കുന്ന ഒരു പൂര്‍ണ ഗ്രാഫിക് മീറ്റര്‍ 12.3 ഇഞ്ച് മള്‍ട്ടിഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ (എംഐഡി)യും വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം 48,00,000 രൂപ എക്സ് ഷോറൂം വിലയില്‍ പുതിയ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് വാഹനം ലഭ്യമാണ്.
പുതിയ 2.5 ലിറ്റര്‍ ഡൈനാമിക് ഫോഴ്സ് എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ഇസിവിടി (ഇലക്ട്രോണിക് കണ്ടിന്യൂസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) സ്പോര്‍ട്സ്, ഇക്കോ, സാധാരണ ്രൈഡവിങ്ങ് മോഡുകള്‍, മാനുവല്‍ ്രൈഡവ് പോലെയുള്ള ഫീലിങ്ങിനായി 10 സ്പീഡ് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് മോഡ്, ഫിഫ്ത്ത് ജനറേഷന്‍ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം, നൂതനവും ഭാരം കുറഞ്ഞതുമായ ലിഥിയം അയണ്‍ ബാറ്ററി, ഒപ്റ്റിമല്‍ ട്രൂണ്‍ഡ് മാക്പെര്‍സണ്‍ സ്ടര്‍ട്ട് സസ്പെന്‍ഷനും (എൃ) മള്‍ട്ടിലിങ്ക് ടൈപ്പും (ഞൃ) തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.