വി ബിസിനസ് ഈസി പ്ലസ് അവതരിപ്പിച്ചു 

വി ആപ്പ് ഡൗണ്‍ലോഡു ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം.

 

കൊച്ചി: വി ബിസിനസ് കോര്‍പറേറ്റ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങ്, ഒടിടി സബ്സ്‌ക്രിപ്ഷന്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് വോഡഫോണ്‍ ഐഡിയയുടെ സംരംഭക വിഭാഗമായ വി ബിസിനസ് ഈസി പ്ലസ് സേവനങ്ങള്‍ അവതരിപ്പിച്ചു. വി ആപ്പ് ഡൗണ്‍ലോഡു ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താം. കോര്‍പറേറ്റ് പോസ്റ്റ് പെയ്ഡ് പദ്ധതികളുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള സേവനങ്ങള്‍ തടസങ്ങളില്ലാതെ വാങ്ങാന്‍ ഇതു സഹായകമാകും.

കോര്‍പറേറ്റ് പോസ്റ്റ് പെയ്ഡ് പദ്ധതികളുടെ രംഗത്ത് മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതായിരിക്കും വി ബിസിനസ് അവതരിപ്പിക്കുന്ന ഈസി പ്ലസ് എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്റര്‍പ്രൈസ് മൊബിലിറ്റി ബിസിനസ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റോറിച്ച് കൗശല്‍ പറഞ്ഞു. ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍, അന്താരാഷ്ട്ര റോമിങ്, ഡാറ്റാ പാക്കുകള്‍ തുടങ്ങിയവ വാങ്ങാനും വിവിധ മൊബൈല്‍ നമ്പറുകള്‍ കൈകാര്യം ചെയ്യാനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇതു സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്റര്‍നാഷണല്‍ റോമിംഗ് ഉപഭോക്താക്കള്‍ക്ക് 29 രാജ്യങ്ങളിലായി വ്യക്തിഗത യാത്രയ്ക്കായി അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകള്‍ എളുപ്പത്തില്‍ വാങ്ങാം. 24 മണിക്കൂര്‍, 10 ദിവസം, 14 ദിവസത്തെ വാലിഡിറ്റി പായ്ക്കുകള്‍ 749 രൂപ മുതല്‍ 4999 രൂപ വരെ.

 

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions