കൊച്ചി : ശ്വാസനാള,അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എയര്‍വേ, വോയ്‌സ്, ആന്‍ഡ് സ്വാളോവിങ് സെന്റര്‍ (ആവാസ്) കൊച്ചി വിപിഎസ് ലേക്‌ഷോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴില്‍ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത.
പ്രശസ്ത നടിയും ടെലിവിഷന്‍ അവതാരകയുമായ ജ്യുവല്‍ മേരി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിപിഎസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു.വോക്കല്‍ കോര്‍ഡിനെ ബാധിക്കുന്ന അസുഖങ്ങള്‍, വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ (ഡിസ്ഫാജിയ), വിട്ടുമാറാത്ത ചുമ, എയര്‍വേ സ്‌റ്റെനോസിസ്, സംസാര വൈകല്യങ്ങള്‍, തൊണ്ടയിലെ കാന്‍സര്‍ തുടങ്ങിയ അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സമഗ്ര പരിചരണം ആണ് ആവാസ് പ്രധാനം ചെയ്യുന്നത്.
അത്യാധുനിക ഡയഗ്‌നോസ്റ്റിക് ടൂളുകള്‍, നൂതന ചികിത്സാരീതികള്‍ എന്നിവയുടെ പിന്തുണയോടെ വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘമാണ് ഈ സെന്റര്‍ നയിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. വീഡിയോ സ്‌ട്രോബോസ്‌കോപ്പി, ഫൈബര്‍ ഓപ്റ്റിക് എന്‍ഡോസ്‌കോപ്പിക് ഇവാല്യൂവേഷന്‍ ഓഫ് സ്വാളോവിങ് (ഫീസ്) എന്നിവ ഉള്‍പ്പെടെയുള്ള അത്യാധുനിക ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ ഈ സെന്ററിലുണ്ട്. ഇത് കൃത്യമായ വിലയിരുത്തലും ചികിത്സ ആസൂത്രണവും ഉറപ്പുവരുത്തുന്നു. ലേസര്‍ സര്‍ജറികള്‍, വോക്കല്‍ ഡിസോര്‍ഡറുകള്‍ക്കുള്ള ചികിത്സകള്‍, വ്യക്തിഗത വോയിസ് തെറാപ്പി പ്രോഗ്രാമുകള്‍ എന്നിവയും ലഭ്യമാണെന്നും എസ് കെ അബ്ദുള്ള പറഞ്ഞു.