കൊച്ചിയ്‌ക്കൊപ്പം വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം പ്രദര്‍ശിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയിനായ വണ്ടര്‍ലാ ഹോളിഡേയ്‌സ് തങ്ങളുടെ പ്രിയപ്പെട്ട മാസ്‌കോട്ടായ ചിക്കുവിനെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വണ്ടര്‍ലായുടെ മാസ്സ്‌കോട്ടയിരുന്ന ചിക്കുവിനെ പുത്തന്‍ ഭാവനയിലൂടെ വണ്ടര്‍ലാ മാറ്റിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ചൂ കൊണ്ട് വണ്ടര്‍ലാ തയ്യാറാക്കിയ ‘അഡ്‌വെഞ്ചേര്‍സ് ഓഫ് ചിക്കു വൈല്‍ഡ് റൈഡ്’ എന്ന പുതിയ സിജിഐ ഫിലിം കൊച്ചിയിലെ വണ്ടര്‍ലായില്‍ നടന്ന ചടങ്ങില്‍ മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ധീരന്‍ ചൗധരി, കൊച്ചി പാര്‍ക്ക് ഹെഡ്ഡ് രവികുമാര്‍ എം എ, റെഡ്ഡ് റെയോണ്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സാല്‍വോ ഫല്ലീക്ക എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി.
കൊച്ചിയ്‌ക്കൊപ്പം വണ്ടര്‍ലായുടെ ബാംഗ്ലൂരിലേയും ഹൈദരാബാദിലേയും പാര്‍ക്കുകളിലും ഫിലിം പ്രദര്‍ശിപ്പിച്ചു. തീര്‍ത്തും ആകര്‍ഷകമായ പുതിയ കഥയും അത്യാധുനികമായ വിഷ്വലുകളുമായി നിലവിലുള്ള അഡ്‌വെഞ്ചേര്‍സ് ഓഫ് ചിക്കു പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.ചിക്കുവും സുഹൃത്തുക്കളും ഒരു ആധുനിക സ്‌കെയ്റ്റ് ബോര്‍ഡില്‍ അറിയാതെ കയറിപ്പറ്റുകയും അത് നിയന്ത്രണമില്ലാതെ വളഞ്ഞുപുളഞ്ഞോടി അപകടങ്ങളില്‍ പെടുകയും സസ്‌പെന്‍സ് നിറഞ്ഞ വഴിത്തിരിവുകളില്‍ എത്തുകയും ത്രസിപ്പിക്കുന്ന രക്ഷപ്പെടലുകളില്‍ അവസാനിക്കുകയും ചെയ്യുമ്പോള്‍ പ്രേക്ഷകരെ അത് ത്രസിപ്പിക്കുന്ന ഒരു യാത്രയിലേക്കാണ്
കൊണ്ടു പോകുന്നത്. നിറച്ചാര്‍ത്തണിഞ്ഞ വിഷ്വലുകളും ഊര്‍ജ്ജസ്വലരായ കഥാപാത്രങ്ങളും നന്നായി ഇണക്കി ചേര്‍ത്ത സ്‌പെഷല്‍ ഇഫക്റ്റുകളും വന്നതോടെ ഈ ഫിലിം ഒരു ടീം വര്‍ക്കിന്റേയും സൗഹൃദത്തിന്റേയും തമാശയുടേയും ആഘോഷമായി മാറി ചിക്കുവിന്റെ സാഹസികതകളുടെ മാസ്മരികതയെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നു.
ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി പ്രത്യേകം തയാറാക്കിയ അനുപമവും ലോകോത്തരവുമായ ഉല്ലാസം വാഗ്ദാനം ചെയ്യുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗ്മാണ് അഡ്‌വെഞ്ചേര്‍സ് ഓഫ് ചിക്കു എന്ന പുതിയ സിനിമയെന്ന്
വണ്ടര്‍ലാ ഹോളിഡേയ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ തലമുറകള്‍ക്കും യോജിച്ച തരത്തിലുള്ള ഒരു കുസൃതി കഥാപാത്ര സൃഷ്ടിയാണ് നടത്തിയിരിക്കുന്നതെന്ന് റെഡ് റെയോണിന്റെ ഫീച് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സാല്‍ വോ ഫല്ലീക പറഞ്ഞു. വണ്ടര്‍ലായില്‍ പ്രവേശിക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലായ tthps://bookings.wonderla.com/ ലൂടെ പ്രവേശന ടിക്കറ്റുകള്‍ മുന്‍ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം ഒപ്പം പാര്‍ക്കിലെ കൗണ്ടറുകളില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.