‘ആഡംബരം വ്യക്തിഗതമാക്കുക’ എന്ന തീമാണ് എക്സ്പോയില്‍ ലെക്സസ് അവതരിപ്പിക്കുന്നത്.
കൊച്ചി: ഭാരത് മൊബിലിറ്റി ആഗോള എക്സ്പോയുടെ ഭാഗമായി ആഡംബര വാഹനവിപണിയില്‍ മൊബിലിറ്റിയും വൈദ്യുതീകരണവും ആധുനിക സാങ്കേതികവിദ്യയും അവതരിപ്പിക്കാനൊരുങ്ങി ലെക്സസ് ഇന്ത്യ. ‘ആഡംബരം വ്യക്തിഗതമാക്കുക’ എന്ന തീമാണ് എക്സ്പോയില്‍ ലെക്സസ് അവതരിപ്പിക്കുന്നത്. എക്സ്പോയില്‍ ആഡംബര വാഹനവിപണിയിലെ ആധുനികതയും സുസ്ഥിര മൊബിലിറ്റിയും അവതരിപ്പിക്കാനാണ് ലെക്സസ് ഒരുങ്ങുന്നത്.
ലെക്സസിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഉള്‍പ്പടെ നൂതന ഹരിത സാങ്കേതികവിദ്യയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിസൈനിലെ വൈദഗ്ധ്യം, നവീനത എന്നിവയാല്‍ ശ്രദ്ധേയമായ ലെക്സസിന്റെ മോഡലുകള്‍ വാഹനനിര്‍മ്മാണത്തില്‍ മൊബിലിറ്റിയും വൈദ്യുതീകരണവും നടപ്പിലാക്കുന്നു. ഭാരത് മൊബിലിറ്റി ആഗോള എക്സ്പോ 2025 ല്‍, പരിസ്ഥിതി അവബോധമുള്ളതും ആഡംബരവുമായ ്രൈഡവിംഗ് അനുഭവം സൃഷ്ടിക്കുന്നതില്‍ ഊന്നല്‍ നല്‍കുമെന്ന് ലെക്സസ് അറിയിച്ചു.
എകസ്പോയില്‍ ഉപഭോക്താക്കളുടെ മാറിയ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ആകര്‍ഷകമായ ഡിസൈന്‍, ആഡംബരത്തിന്റെ അപ്ഗ്രേഡിംഗ്, നവീനത എന്നിവ പ്രതിഫലിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തന്മയ് ഭട്ടാചാര്യ പറഞ്ഞു. ‘ഒമോട്ടെനാഷി’ എന്ന ലെക്സസ് ഫിലോസഫിയോട് ചേര്‍ന്നുനിന്നുകൊണ്ട്, ഉപഭോക്താക്കളുമായി കൂടുതല്‍ മികച്ച ബന്ധം നിലനിര്‍ത്താനും അവരുടെ വര്‍ധിച്ചുവരുന്ന വാഹന ആവശ്യങ്ങളെ നിറവേറ്റാനും കമ്പനി ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.