കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളില്‍ കലയും സംസ്‌ക്കാരവും ചേരുന്ന താളങ്ങള്‍ തേടിയുള്ള യാത്രയാണ് കലാകാരിയും അധ്യാപികയും സാംസ്‌കാരിക പ്രവര്‍ത്തകയുമായുമായ മേഘാ ജയരാജിന്റേത്.
ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കലയുടെ തലങ്ങളിലൂടെ പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്ന മേഘ 2022ലാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ എത്തിയത്. കലയുടെയും ഗവേഷണത്തിന്റെയും ലോകത്ത് മേഘയുടെ പാതസൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ഡിസൈനില്‍ നിന്നും കണ്ടംപററി ആര്‍ട്ട് പ്രാക്ടീസസില്‍ ബിരുദം നേടിയ മേഘ സിംഗപ്പൂരിലെ ട്രോപിക്കല്‍ ലാബ് റെസിഡന്‍സി, ബറോഡയിലെ സ്‌പേസ് സ്റ്റുഡിയോ, ബാംഗളൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സ് ആര്‍കൈവ്‌സ് തുടങ്ങി വിവധ ഇടങ്ങളില്‍ തന്റെ കാലടികള്‍ പതിപ്പിക്കുകയും പാഠങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്.
മേഘയുടെ കരിയറിന്റെ പ്രധാന ചുവട് വെപ്പായിരിന്നു ‘ബ്ലാക്ക് ഇന്‍ക് ഫോര്‍ സ്‌റ്റോറി ടെല്ലേഴ്‌സ്, സെയിന്റ്‌സ് ആന്‍ഡ് സ്‌കൗണ്ട്രല്‍സ്’ എന്ന പ്രഭാഷണം. ഓര്‍മകളും ചരിത്രവും ചര്‍ച്ച ചെയ്യുന്ന ഈ അവതരണം കേരളത്തിന്റെ സമഗ്ര സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ ഊന്നിപ്പറയുകയും കുടിയേറ്റത്തിന്റെ അകംപൊരുളുകള്‍ വിശദീകരിക്കുകയും ചെയ്തു. ‘ഒരു ജീവിതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?’ എന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍, മേഘ സമൂഹത്തിന്റെയും വ്യക്തിയുടെയും അനന്തമായ മാറ്റങ്ങളെ പൊതു വ്യാഖ്യാനങ്ങളിലൂടെ അവതരിപ്പിച്ചു.
ആധുനികതയും പാരമ്പര്യവും ചേരുന്ന നിലപാടുകളുള്ള പ്രഭാഷണത്തില്‍ ജാതി, കുടുംബ ബന്ധങ്ങള്‍, ദേശീയ രാഷ്ട്രം, പാരമ്പര്യവിരുദ്ധത എന്നിവയിലൂടെ കുടിയേറ്റത്തിന്റെ സങ്കീര്‍ണ്ണതകള്‍ മേഘ അനാവരണം ചെയ്തു. വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളും ചേര്‍ത്തു പടുത്തുയര്‍ത്തിയ പ്രഭാഷണം സവിശേഷമായൊരു അനുഭവമാണ് സമ്മാനിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ കൊറിയടൗണ്‍ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന മേഘ, തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ വേദികള്‍ പരിപോഷിപ്പിക്കുകയും തേടുകയും ചെയ്യുന്നു. മേഘയുടെ ജീവിതവും പ്രവര്‍ത്തനവും ലോകത്തിലെ മലയാളികള്‍ക്ക് അഭിമാനകരമായൊരു പ്രചോദനമാണ്. കലയുടെ അര്‍ഥങ്ങള്‍ വീണ്ടെടുക്കാനും സമൂഹത്തിന്റെ വൈവിധ്യങ്ങളിലേക്ക് ചേക്കേറാനും മേഘ യാത്ര തുടരുന്നു