ജനങ്ങളുടെ വളര്‍ച്ചക്ക് സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയം: മന്ത്രി പി രാജീവ്

കൊച്ചി:സംസ്ഥാനത്തെ ജനങ്ങളുടെ വളര്‍ച്ചക്ക് സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.വാഹനാപകടത്തില്‍ മരിച്ച ടാപ്പിംഗ് തൊഴിലാളിയായ കടാതി ആലിന്‍ചുവട് പൊറ്റവേലിക്കുടിയില്‍ അനൂപിന്റെ കുടുംബാംഗങ്ങള്‍ക്ക് മന്ത്രി താക്കോല്‍ കൈമാറി.

സി.പി.ഐ.എം കടാതി സൗത്ത് ബ്രാഞ്ച് സമാഹരിച്ച തുക അനൂപിന്റെ കുടുംബത്തിന് മന്ത്രികൈമാറി.വീട് നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍ സുജാത സതീശന് മന്ത്രി ഉപഹാരം നല്‍കി. എല്ലാവിധ സൗകര്യങ്ങളോടെ 600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 92,90,00 രൂപ മുടക്കിയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.സഹകരണ സംഘം പ്രസിഡന്റ് യു.ആര്‍ ബാബു അധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.ജി സത്യന്‍, സംഘം സെക്രട്ടറി വി.പി പ്രസന്നകുമാരി, വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍, മുന്‍ എംഎല്‍എമാരായ ജോണി നെല്ലൂര്‍, ബാബു പോള്‍, എല്‍ദോ എബ്രഹാം, എ.പി വര്‍ക്കി മിഷന്‍ ആശുപത്രി ചെയര്‍മാന്‍ പി.ആര്‍ മുരളീധരന്‍, കണ്‍സ്യൂമര്‍ ഫെഡ് വൈസ് പ്രസിഡന്റ് പി.എം ഇസ്മയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി അബ്രാഹാം, മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions