ദക്ഷിണ മേഖല ആര്‍ക്കിടെക്ചര്‍ എക്‌സിബിഷന്‍: ജോഷിം കുര്യന്‍ ജേക്കബ്ബും, മരിയ ജോയിയും ജേതാക്കള്‍

കൊച്ചി : കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (സിഒഎ) ദക്ഷിണ മേഖല ആര്‍ക്കിടെക്ചര്‍ തീസീസ് എക്‌സിബിഷനില്‍ തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ ജോഷിം കുര്യന്‍ ജേക്കബ്ബും, കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ മരിയ ജോയിയും ജേതാക്കളായി. ‘എക്‌സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ തീസീസില്‍ സോഷ്യല്‍ കണ്‍സേണ്‍ വിഭാഗത്തിലാണ് മരിയ ജോയി ജേതാവായത്.ആര്‍ക്കിടെക്ച്ചര്‍ പ്രോജക്ട് കാറ്റഗറിയിലാണ് ജോഷിം കുര്യന്‍ ജേക്കബ്ബ് ജേതാവായത്. വിദഗ്ദരായ ആര്‍ക്കിടെക്ടുകള്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.ദേശീയ തലത്തില്‍ നടക്കുന്ന എക്‌സിബിഷനിലേക്കും ഇരുവരും തിരഞ്ഞെടുക്കപ്പെട്ടു.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions