പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

39 views 0 secs 0 Comments

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശിവദേവ് പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള 4.61 മീറ്ററിന്റെ റെക്കോഡാണ് 4.80 മീറ്റര്‍ ചാടി മറികടന്നത്. അഞ്ച് മീറ്ററായി മെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 2022ല്‍ ജൂനിയര്‍ വിഭാഗത്തിലും ശിവദേവ് റെക്കോഡ് നേടിയിരുന്നു. കോലഞ്ചേരി വലമ്പൂര് കുപ്രത്തില്‍ രാജീവിന്റെയും ബീനയുടെയും മകനാണ്. മാര്‍ ബേസില്‍ സ്‌കൂളിലെ തന്നെ ഇ കെ. മാധവ് ആണ് ഈ വിഭാഗത്തില്‍ രണ്ടാമതെത്തിയത്. ഇരുവരും പ്ലസ് ടൂ കൊമേഴ്‌സ് വിദ്യാര്‍ഥികളാണ്. 4.40 മീറ്ററാണ് മാധവ് ചാടിയത്. മധു സി.ആര്‍ ആണ് ഇരുവരെയും പരിശീലിപ്പിക്കുന്നത്.

Spread the love
TAGS:
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions