മഹീന്ദ്ര ബിഇ 6ഇ, എക്‌സ്ഇവി 9 ഇ പുറത്തിറക്കി

കൊച്ചി: മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്‌സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്.ബിഇ 6ഇയുടെ സ്‌പോര്‍ടി, പെര്‍ഫോമന്‍സ്ഡ്രിവണ്‍ അപ്പീല്‍, സാഹസികതയുടെയും കൃത്യതയുടെയും ആവേശം ഇഷ്ടപ്പെടുന്ന പര്യവേക്ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. എക്‌സ്ഇവി 9ഇ പരിഷ്‌കൃതമായ ചാരുതയോടെ സമാനതകളില്ലാത്ത ആഡംബരങ്ങള്‍ ലഭ്യമാക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ വീജയ് നക്ര പറഞ്ഞു.

ബിഇ 6ഇ ആകര്‍ഷകവും അത്‌ലറ്റിക് സില്‍ഹൗറ്റും റേസ്പ്രചോദിതമായ ചടുലതയും പ്രകടിപ്പിക്കുന്നു. അതേസമയം എക്‌സ്ഇവി 9ഇയുടെ സുഗമമായ എസ്യുവി കൂപ്പെ രൂപകല്‍പ്പനയ്‌ക്കൊപ്പം സോഫിസ്റ്റിക്കേഷന്‍ പ്രകടമാക്കുന്നു, മികച്ച പ്രകടനത്തിനൊപ്പം ആഡംബരവും സമന്വയിപ്പിക്കുന്നു.79 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ ബിഇ 6ഇയ്ക്ക് 682 കിലോമീറ്ററും, എക്‌സ്ഇവി 9ഇയ്ക്ക് 656 കിലോമീറ്ററും ലഭിക്കും. 79 കിലോവാട്ട്, 59 കിലോവാട്ട് ബാറ്ററി പായ്ക്കുകള്‍ക്ക് ആജീവനാന്ത ബാറ്ററി വാറന്റി ലഭിക്കും. ഇത് ആദ്യം രജിസ്റ്റര്‍ ചെയ്ത ഉടമകള്‍ക്ക് മാത്രം സാധുതയുള്ളതും സ്വകാര്യ രജിസ്‌ട്രേഷനില്‍ മാത്രം ബാധകവുമാണ്.3ഇന്‍1 സംയോജിത പവര്‍ട്രെയിന്‍ 210 കിലോവാട്ട്പവര്‍ നല്‍കുന്നു. ബിഇ 6ഇ 6.7 സെക്കന്‍ഡിലും എക്‌സ്ഇവി 9ഇ് 6.8 സെക്കന്‍ഡിലും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഫാസ്റ്റ് ചാര്‍ജിങില്‍ 20 മിനിറ്റിനുള്ളില്‍ 20 ശതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ആകും


(175 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറില്‍). ഇന്റലിജന്റ് സെമിആക്ടീവ് ഡാംപറുകള്‍ക്കൊപ്പം ഐലിങ്ക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, 5 ലിങ്ക് റിയര്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷന്‍ ലഭിക്കുന്നു.ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് ബൂസ്റ്റര്‍ ഉള്ള ബ്രേക്ക്‌ബൈവയര്‍ സാങ്കേതികവിദ്യയുമായാണ് ഇത് എത്തുന്നത്. 10 മീറ്റര്‍ ടിസിഡി ലഭ്യമാക്കുന്ന വേരിയബിള്‍ ഗിയര്‍ റേഷ്യോ (വിജിആര്‍) ഉള്ള ഹൈ പവര്‍ സ്റ്റിയറിങാണ് മറ്റൊരു പ്രത്യേകത.ഇഥര്‍നെറ്റ് പിന്‍ബലത്തില്‍ നെക്സ്റ്റ്‌ജെന്‍ ഡൊമെയ്ന്‍ ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ചതാണ് സോഫ്‌റ്റ്വെയര്‍. ഓട്ടോമോട്ടീവ് ഗ്രേഡിലെ ഏറ്റവും വേഗതയേറിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8295 ചിപ്‌സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.ബിഇ 6ഇയുടെ വില 18.90 ലക്ഷത്തിലും, എക്‌സ്ഇവി 9ഇയുടെ വില 21.90 ലക്ഷത്തിലും, ആരംഭിക്കുന്നു. 2025 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions