ലീലാ മേനോന്‍ പുരസ്‌കാരം ആര്‍ ബീനാറാണിക്ക്

dfghdfgdfgd

കൊച്ചി: മാധ്യമപ്രവര്‍ത്തന രംഗത്തെ മികവിനുള്ള ലീലാ മേനോന്‍ പുരസ്‌കാരം ജനം ടി വി കൊച്ചി റീജ്യണല്‍ ന്യൂസ് ഹെഡ് ആര്‍ ബീനാറാണിക്ക്. ദൃശ്യമാധ്യമ രംഗത്തെ മികച്ച ഫീച്ചറിനാണ് പുരസ്‌കാരം.അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തക ലീലാ മേനോന്റെ സ്മരണയ്ക്കായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം .

വിദേശ വനിതാ സംരംഭക കേരളത്തില്‍ കബളിപ്പിക്കപ്പെട്ട വാര്‍ത്തയാണ് ബീനാറാണിയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലീലാ മേനോന്‍ പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ കെ മധുസൂദനന്‍ നായര്‍ക്ക് സമ്മാനിക്കും. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

 

 

Spread the love
TAGS:
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions