ഫാമിലി പ്ലാനില്‍ ആഡ് ഓണ്‍ പ്ലാനുകള്‍ ലഭ്യമാക്കി വി

വി ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള വി ഫാമിലി പ്ലാനിലേക്ക് കുടുംബാംഗങ്ങളെ ചേര്‍ക്കാനും, അതുവഴി എല്ലാ അംഗങ്ങള്‍ക്കും മികച്ച ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വിയുടെ  ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ പുതിയൊരു ആഡ്ഓണ്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതോടെ ഉപഭോക്താവിന് നിലവിലുള്ള ഫാമിലി പ്ലാനില്‍ ഓരോ  അംഗത്തിനും വെറും 299 നിരക്കില്‍ മൊത്തം 8 സെക്കന്‍ഡറി അംഗങ്ങളെ വരെ ഉള്‍പ്പെടുത്താനാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
വി ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള വി ഫാമിലി പ്ലാനിലേക്ക് കുടുംബാംഗങ്ങളെ ചേര്‍ക്കാനും, അതുവഴി എല്ലാ അംഗങ്ങള്‍ക്കും മികച്ച ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു.

വിയുടെ പുതിയ ആഡ്ഓണ്‍ ഫീച്ചര്‍ വഴി പ്ലാനിലെ  ഓരോ അംഗത്തിനും പ്രതിമാസം 40ജിബി ഹൈസ്പീഡ് ഡാറ്റാ ലഭ്യമാണ്.  ഓരോ കണക്ഷനും 299 രൂപ എ നിരക്കില്‍ ലഭിക്കുന്ന ഈ സേവനം വിപണിയിലെ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ്.701 രൂപയില്‍ ആരംഭിക്കുന്ന ഈ പ്ലാന്‍ ഡാറ്റ, ഒടിടി, വോയിസ്, എസ്എംഎസ്  ആനുകൂല്യങ്ങള്‍ രണ്ടുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ക്ക് നല്‍കുന്ന വിയുടെ നിലവിലുള്ള ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെ മികച്ചതാക്കുന്നു. 299 രൂപയുടെ ആഡ്ഓണ്‍ ഫീച്ചറോടെ വി  ഉപഭോക്താക്കള്‍ക്ക് ഇനി ഒരു ഉയര്‍ന്ന നിരക്കിലുള്ള പ്ലാനിലേക്ക് മാറാതെ തന്നെ അവരുടെ അക്കൗണ്ടിലേക്ക് 8 സെക്കന്‍ഡറി അംഗങ്ങളെ വരെ ചേര്‍ക്കാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു