സ്ത്രീകള്‍ക്കും മറ്റു ലിംഗ വിഭാഗങ്ങള്‍ക്കും സുരക്ഷിതമായി ഇരുപത്തിനാല് മണിക്കൂറും യാത്ര ചെയ്യാന്‍ ആകും വിധമുള്ള ഗതാഗത സംവിധാനമാണ് മൊബിലൈസ് ഹേര്‍ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കൊച്ചി: ഗതാഗതരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതും ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി നഗരസഭ യൂറോപ്പ്യന്‍ യൂണിയന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘മൊബിലൈസ് ഹേര്‍’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്ത്രീകള്‍ക്കും മറ്റു ലിംഗ വിഭാഗങ്ങള്‍ക്കും സുരക്ഷിതമായി ഇരുപത്തിനാല് മണിക്കൂറും യാത്ര ചെയ്യാന്‍ ആകും വിധമുള്ള ഗതാഗത സംവിധാനമാണ് മൊബിലൈസ് ഹേര്‍ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃത ഗതാഗത സംവിധാനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടായിരിക്കും.യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ അര്‍ബന്‍ ഇലക്ട്രിക് മൊബിലിറ്റി ഇനീഷ്യെറ്റീവിന്റെ (യൂ.ഇ.എം.ഐ) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊച്ചി നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റും (സിഹെഡ് ) സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചും ഡല്‍ഹി ആസ്ഥാനമായുള്ള പബ്ലിക് റിസര്‍ച്ച് സ്ഥാപനമായ പാര്‍ട്ടിസിപ്പേറേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ (പി.ആര്‍.ഐ.എ) എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയില്‍ നടപ്പിലാക്കുന്നത്. കൊച്ചി നഗരത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി വിവിധ കമ്മ്യൂണിറ്റി സോഷ്യല്‍ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ചാണ് നടപ്പിലാക്കുക. ഇതിനായി പതിനെട്ട് സംഘടനകളെ ഇതിനകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ബന്‍ ഇലക്ട്രിക് മൊബിലിറ്റി ഇനീഷ്യെറ്റീവിനെ (യൂ.ഇ.എം.ഐ) പ്രതിനിധികരിച്ച് ഡോ. ഒലിവര്‍ ലാ, യൂറോപ്യന്‍ കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ്, സീനിയര്‍ മാനേജര്‍ ഡെല്‍ഫിന, , സിഹെഡ് ഡയറക്ടര്‍ ഡോ. രാജന്‍, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍) ചെയര്‍മാന്‍ ഡോ. ഡി. ധനുരാജ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.