ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് മോഡിവേ അവതരിപ്പിച്ചിരിക്കുന്നതെന്ന് മോഡികെയര്‍ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ സമീര്‍ കെ മോഡി പറഞ്ഞു
കൊച്ചി: മോഡികെയര്‍ മോഡി വേ ദി ന്യൂ വേ അവതരിപ്പിച്ചു. മോഡികെയറിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന പത്ത് വിപണികളില്‍ ഒന്നാണ് കേരളം. ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് മോഡിവേ അവതരിപ്പിച്ചിരിക്കുന്നതെന്ന് മോഡികെയര്‍ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ സമീര്‍ കെ മോഡി പറഞ്ഞു.ശരീര ഭാരം കുറക്കുകയും അതു തുടര്‍ന്നു കൈകാര്യം ചെയ്യുകയും സാധ്യമാക്കുന്ന ഷെയ്പ് ഷിഫ്റ്റ്, ചര്‍മ്മ, കേശ പരിചരണത്തിനും അപ്പുറം നേട്ടങ്ങള്‍ നല്‍കുന്ന ഫോറസ്റ്റ് നെക്ടര്‍, ഭക്ഷണത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്ന സോള്‍ ഷെഫ് തുടങ്ങിയവയാണ് വികസനത്തിന്റെ ഭാഗമായി മോഡികെയര്‍ അവതരിപ്പിച്ചിട്ടുള്ളത്.
നിലവില്‍ കേരളത്തില്‍ നിന്നു മോഡികെയറിന് അഞ്ചു കോടി രൂപയുടെ ബിസിനസാണുള്ളത്. വര്‍ഷാവസാനത്തോടെ ഇത് 25 കോടി രൂപയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എം ഫിറ്റ് ക്ലബ്ബ് അടക്കം നിരവധി പുതിയ നീക്കങ്ങള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നടപ്പാക്കാന്‍ മോഡികെയര്‍ പദ്ധതിയിടുന്നുണ്ട്.
വര്‍ഷാവസാനത്തോടെ തങ്ങളുടെ ബിസിനസ് അഞ്ചു മടങ്ങാക്കി വര്‍ധിപ്പിക്കുയും 50,000ത്തോളം കുടുംബങ്ങളെ കേരളത്തില്‍ മോഡികെയര്‍ ഡയറക്ട് സെല്ലിങ് ശൃംഖലയില്‍ പ്രതിവര്‍ഷം ഉള്‍പ്പെടുത്തുകയുമാണ് ഉദ്ദേശമെന്നും സമീര്‍ കെ മോഡി പറഞ്ഞു.