മോണ്‍ട്ര ഇലക്ട്രിക്കിന്റെ എസിവി വിഭാഗമായ ടിവോള്‍ട്ട് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാജു നായരും, മജെന്ത മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാക്‌സണ്‍ ലൂയിസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
കൊച്ചി: രാജ്യത്ത് സുസ്ഥിര ചരക്കുഗതാഗത സൊലൂഷ്യനുകള്‍ മെച്ചപ്പെടുത്തുന്നതിനായി മോണ്‍ട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. മോണ്‍ട്ര ഇലക്ട്രിക്കിന്റെ എസിവി വിഭാഗമായ ടിവോള്‍ട്ട് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാജു നായരും, മജെന്ത മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാക്‌സണ്‍ ലൂയിസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി എഫ്എംസിജി, ഗ്രോസറി, ഇകൊമേഴ്‌സ്, ടെലികോം ഓപ്പറേഷന്‍ എന്നിവയുള്‍പ്പെടെ വിഭാഗത്തിലെ വൈവിധ്യമാര്‍ന്ന വിന്യാസത്തിനായി ടിവോള്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍സ് ഇവി ലോജിസ്റ്റിക്‌സിലെ മുന്‍നിരക്കാരായ മജന്ത മൊബിലിറ്റിക്ക് 100 എവിയേറ്റര്‍ ഇ350എല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യും.
മജന്ത മൊബിലിറ്റിയുമായി കൈകോര്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, കൊമേഴ്‌സ്യല്‍ ലോജിസ്റ്റിക്‌സില്‍ വൈദ്യുതീകരണം വര്‍ധിപ്പിക്കാനുള്ള തങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണം അടയാളപ്പെടുത്തുന്നതെന്നും ടിവോള്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍സ് െ്രെപവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാജു നായര്‍ പറഞ്ഞു. മോണ്‍ട്ര ഇലക്ട്രിക്കുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, ഇന്ത്യയില്‍ സുസ്ഥിരവും കാര്യക്ഷമവുമായ ലോജിസ്റ്റിക്‌സിന് മജന്ത മൊബിലിറ്റി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മജന്ത മൊബിലിറ്റി മാനേജിങ് ഡയറക്ടറും സിഇഒയുമായ മാക്‌സണ്‍ ലൂയിസ് പറഞ്ഞു.