കരളും വൃക്കയും അമ്മ പകുത്ത് നല്‍കി;  മകന്റെ സമ്മാനം ഉന്നതവിജയം 

തമിഴ്‌നാട്ടിലെഈ വര്‍ഷത്തിലെ എസ്എസ്എല്‍സി പരിക്ഷയില്‍ ഉന്നതവിജയം നേടുകുയും ചെയ്തിരിക്കുകയാണ് റുബിന്‍. സ്‌മൈല്‍ സെന്റ് ആന്റ്റണി മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌ക്കുളില്‍ നിന്നും 93% മാര്‍ക്ക് വാങ്ങി സ്‌കൂള്‍ ടോപ്പര്‍ ആയാണ് ഈ മിടുക്കന്‍ പാസായത്
കൊച്ചി: കരളും വൃക്കയും പകുത്ത് നല്‍കിയ അമ്മയ്ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം. ഏതൊരു കുട്ടിയും തളര്‍ന്ന് പോയേക്കാവുന്നപ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയും തന്റെഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്‌നാട്ടിലെഈ വര്‍ഷത്തിലെ എസ്എസ്എല്‍സി പരിക്ഷയില്‍ ഉന്നതവിജയം നേടുകുയും ചെയ്തിരിക്കുകയാണ് റുബിന്‍. സ്‌മൈല്‍ സെന്റ് ആന്റ്റണി മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌ക്കുളില്‍ നിന്നും 93% മാര്‍ക്ക് വാങ്ങി സ്‌കൂള്‍ ടോപ്പര്‍ ആയാണ് ഈ മിടുക്കന്‍ പാസായത്. റിസള്‍ട്ട് അറിഞ്ഞ ഉടനെ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരെ വിളിച്ച് ആ സന്തോഷ വാര്‍ത്ത അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ വൈകാതെ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ലിസി ആശുപത്രിയില്‍ എത്തിയ റൂബിന് ലിസി ടാന്‍സ്പ്ലാന്റ് ടീമും മാനേജ്‌മെന്റും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്‍കി.തമിഴ്‌നാട്ടിലെ നീലഗിരിയിലെ  ഒരു നിര്‍ധനകുടുംബത്തിലെ അംഗങ്ങളായ  രമേഷിനും വിജിലക്കും റൂബിന്റെ അസുഖം തീരാ
വേദനയായിരുന്നു. റൂബിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത തേടിയാണ് ഈ കുടുംബം എറണാക്കുളം ലിസി ആശുപത്രിയില്‍എത്തിയത്. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച് ഡയാലിസിസ് നടത്തുന്ന അവസ്ഥയിലായിരുന്നു റൂബിന്‍. പ്രൈമറിഹൈപ്പറോക്‌സലൂറിയ എന്ന അപുര്‍വ്വ ജനിതകരോഗമായിരുന്നു റൂബിന്. കരളും വൃക്കയും മറ്റിവയ്ക്കുക എന്നതായായിരുന്നുഈ അസുഖത്തിനുള്ള ചികിത്സ. പഠനം പൂര്‍ണമായും തടസപ്പെട്ട് രോഗവുമായിപോരാടി വളരെ മോശംഅവസ്ഥയിലായിരുന്നു റൂബിന്‍.2023 ഫെബ്രുവരി 24 നായിരുന്നു റൂബിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയ. ഡോ. ബി വേണുഗോപലിന്റെ നേതൃത്വത്തില്‍ ഡോ. ഷാജി പൊന്നമ്പത്തായില്‍, ഡോ. രാജീവ് കടുങ്ങപുരം, ഡോ. വിഷ്ണുദാസ് കെ ആര്‍,  ഡോ. പ്രമില്‍ കെ, ഡോ. ലിജേഷ് കുമാര്‍, ഡോ.വിഷ്ണു എ കെ, എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് 3 മാസത്തിനു ശേഷം ഡോ. ബാബു ഫ്രാന്‍സീസ്, ഡോ. വിജു ജോര്‍ജ്ജ്, ഡോ. ജോസ് പി പോള്‍, ഡോ. ദാമോദരന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റുംനടത്തി. അമ്മ വിജിലയാണ് റൂബിന് കരളും വൃക്കയും ദാനം ചെയ്തത്.
പഠന വഴിയിലേക്ക് തിരികെയെത്തുവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലന്നും തന്നെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരെപോലെ ഒരു ഡോക്ടറായി മാറണം എന്നാണ് തന്റെ ആഗ്രഹമെന്നും റൂബിന്‍ സ്വീകരണ ചടങ്ങില്‍ പറഞ്ഞു. ഈ ആഗ്രഹം സഫലമാകാനുള്ള എല്ലാ സഹായവും അവന് നല്‍കുമെന്ന് ഡോക്ടര്‍മാരും ഉറപ്പ് നല്‍കി. തുടര്‍ പഠനത്തിനായി ഒരു ലാപ്പ്‌ടോപ്പും സമ്മാനമായി നല്‍കിയാണ് റൂബിനെ യാത്രയാക്കിയത്.ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍മാരായ ഫാ.റോജന്‍നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു