നിക്ഷേപകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മോത്തിലാല്‍ ഓസ്വാള്‍ പ്രൈവറ്റ് വെല്‍ത്ത്

2025നെ അപേക്ഷിച്ച് 2026 ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാകുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ പ്രൈവറ്റ് വെല്‍ത്തിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ് ശങ്കര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി: 2026ല്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട പ്രധാന തന്ത്രങ്ങള്‍ വെളിപ്പെടുത്തി മോത്തിലാല്‍ ഓസ്വാള്‍ പ്രൈവറ്റ് വെല്‍ത്ത്. നിക്ഷേപങ്ങളുടെ പ്രധാന പങ്ക് സുപരിചിതമായ വലിയ കമ്പനികളിലോ (ലാര്‍ജ് ക്യാപ് കമ്പനികള്‍) ഹൈബ്രിഡ് ഫണ്ടുകളിലോ ആകണമൊണ് പ്രധാന നിര്‍ദ്ദേശം. വിപണിയിലെ അസ്ഥിരതയെ ചെറുക്കാന്‍ ഇവ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇടത്തരം-ചെറുകിട കമ്പനികളില്‍ ഘട്ടംഘട്ടമായി, സൂക്ഷ്മമായി നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇത്തരം കമ്പനികള്‍ക്ക് വളര്‍ച്ചാ സാധ്യത കൂടുതലാണെങ്കിലും അപകടസാധ്യതയും അനുസൃതമായി ഉയര്‍ന്നതായിരുക്കുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം മെച്ചപ്പെട്ടുവരുതും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക സാഹചര്യത്തില്‍ പുരോഗതി കാണുന്നതുമാണ് ഈ സമതുലിത നിക്ഷേപ തന്ത്രത്തിന് പിന്നിലെ പ്രധാന കാരണം. 2025നെ അപേക്ഷിച്ച് 2026 ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാകുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ പ്രൈവറ്റ് വെല്‍ത്തിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ് ശങ്കര്‍ അഭിപ്രായപ്പെട്ടു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു