ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ്  ഫോണ്‍ പുറത്തിറക്കി മോട്ടോറോള 

100 ശതമാനം ട്രൂ കളര്‍ ക്യാമറയും, ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് പുതിയ റേസര്‍ 60യെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
കൊച്ചി മോട്ടോ എഐയുടെ പിന്തുണയോടെ ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ള പുതിയ റേസര്‍ 60 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി മോട്ടറോള. 100 ശതമാനം ട്രൂ കളര്‍ ക്യാമറയും, ആംഗ്യഅധിഷ്ഠിത വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് പുതിയ റേസര്‍ 60 യെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. ആംഗ്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സ്‌ക്രീനില്‍ തൊടാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കും. പ്രീമിയം പേള്‍ മാര്‍ബിളും ഫാബ്രിക് ഫിനിഷുകളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ് ളിപ്പ് ഫോണ്‍ കൂടിയായ റേസര്‍ 60യില്‍6.9ഇഞ്ച് എല്‍ടിപിഒ എല്‍ഇഡി ഡിസ്‌പ്ലേ, 3.6 ഇഞ്ച് എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേ, പ്രോഗ്രേഡ് 50എംപി ക്യാമറ, ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യയുള്ള 32എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്. 8ജിബി +256 ജിബി വേരിയന്റിന് 49,999 രൂപയാണ് വില. ജൂണ്‍ 4 മുതല്‍ വിപണിയില്‍ ലഭ്യമാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു