റേസര്‍ 60 അള്‍ട്രാ പുറത്തിറക്കി മോട്ടറോള 

മൂന്നു നിറങ്ങളില്‍ ലഭ്യമായാ മോട്ടോറോള റേസര്‍ 60 അള്‍ട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയില്‍ ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍, മോട്ടറോള.ഇന്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവയില്‍  വില്‍പ്പനയ്‌ക്കെത്തും.
കൊച്ചി: ഫ് ളിപ്പ് ഫോണുകളുടെ വിഭാഗത്തില്‍ ഏറ്റവും നൂതന റേസര്‍ 60 അള്‍ട്രാ പുറത്തിറക്കി മോട്ടറോള. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറുള്ള, പുതു മോട്ടോ എഐ സവിശേഷതകള്‍, പെര്‍പ്ലെക്‌സിറ്റി, മൈക്രോസോഫ്റ്റ് കോപൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുന്‍നിര എഐ അസിസ്റ്റുകള്‍ക്ക് ഇന്‍ബില്‍റ്റ് പിന്തുണ, സമര്‍പ്പിത എഐ പ്രോസസ്സിംഗ് എഞ്ചിന്‍ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്‌ലിപ്പ് ഫോണാണ് മോട്ടോറോള റേസര്‍ 60 അള്‍ട്രാ.
ഡോള്‍ബി വിഷന്‍ പിന്തുണയുള്ള മൂന്നു 50എംപി ഫ്‌ലിപ്പ് ക്യാമറ സിസ്റ്റം, കോര്‍ണിങ് ഗോറില്ല ഗ്ലാസ്സ്‌സെറാമിക്  4.0′ ഇന്റലിജന്റ് എക്‌സ്‌റ്റേണല്‍ ഡിസ്‌പ്ലേ, 165 എച്ച്‌സെഡ് റിഫ്രഷ് റേറ്റുള്ള മടക്കുകള്‍ ഇല്ലാത്ത 7.0′ പിഒഎല്‍ഇഡി, സൂപ്പര്‍ എച്ച്ഡി (1220പി) റെസല്യൂഷനും അള്‍ട്രാഷാര്‍പ്പ് 464 പിപിഐയും ഉള്ള ഇന്റേണല്‍ ഡിസ്‌പ്ലേ, 68ഡബ്ല്യു ടര്‍ബോപവര്‍, 30ഡബ്ല്യു വയര്‍ലസ് ചാര്‍ജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകള്‍ നിറഞ്ഞതാണ് റേസര്‍ 60 അള്‍ട്രാ.മൂന്നു നിറങ്ങളില്‍ ലഭ്യമായാ മോട്ടോറോള റേസര്‍ 60 അള്‍ട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയില്‍ ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍, മോട്ടറോള.ഇന്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവയില്‍  വില്‍പ്പനയ്‌ക്കെത്തും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു