കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തൃപ്പൂണിത്തുറ: ഇരുമ്പനത്തെ മൃദുലസ്പര്‍ശം സ്‌പെഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഹോട്ടല്‍ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്‌സിന്റെ ഉദ്ഘാടനവും നടന്നു.കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൃദുലസ്പര്‍ശം സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശിക്കുമ്പോഴാണ് അധ്യാപകരുടെ സേവനത്തിന്റെ ആഴം നാമറിയുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.മൃദുലസ്പര്‍ശം എന്ന പേരുപോലെ, സ്‌നേഹംകൊണ്ടു ഹൃദയത്തെയാണ് സ്പര്‍ശിക്കുന്നത്. ഈ കാരുണ്യ പ്രവര്‍ത്തിക്കു പകരം വക്കാന്‍ മറ്റൊന്നിനും ആവില്ല. കോഴ്‌സ് പൂര്‍ത്തിയാക്കി വിജയം വരിച്ച എല്ലാവര്‍ക്കും ജോലി ലഭിച്ചതോടെ മൃദുലസ്പര്‍ശ ത്തിന്റെ ലക്ഷ്യവും പൂര്‍ത്തികരിക്കയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ അദ്ദേഹം വിതരണം ചെയ്തു.മൃദുലസ്പര്‍ശം ചെയര്‍മാന്‍ ക്യാപ്റ്റന്‍ എസ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ എം കെ സാനു മാസ്റ്റര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.നാഷണല്‍ എജന്‍സിയുടെ ഭാഗമായ ഭാരത് സേവക് സമാജിന്റെ അംഗീകാരത്തോടെ നടത്തുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിനെ ക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളെ കുറിച്ചു പ്രധാന അധ്യാപിക രാഖി എ ആര്‍. വിശദീകരിച്ചു.ഭാരത് സേവക് സമാജ് തൃശൂര്‍, പാലക്കാട് കോര്‍ഡിനേറ്റര്‍ ബാലന്‍ മച്ചാത്ത്, ശിവകുമാര്‍, മൃദുല സ്പര്‍ശം ട്രസ്റ്റി മീനാ വിശ്വനാഥന്‍, ഡയറക്ടര്‍ നിത്യാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

