സംരംഭകര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തണം 

കേന്ദ്ര സര്‍ക്കാര്‍  സ്ഥാപനങ്ങളില്‍ 25% എം.എസ്.എം.ഇ  സ്ഥാപനങ്ങളില്‍ നിന്നാണ്  പ്രൊക്യുര്‍മെന്റ് നടത്തുന്നതെന്നും അതില്‍ 4%  വനിത സംരംഭയൂണിറ്റുകളില്‍ നിന്നാകണമെന്നാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംരംഭകര്‍ പ്രയോജനപ്പെടുത്തണമെന്ന് മിനിസ്ട്രി ഓഫ് എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ് പ്രകാശ് പറഞ്ഞു.. എറണാകുളം രാമവര്‍മ ക്ലബ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ബര്‍സാത് എം.എസ്.എം.ഇ കോണ്‍ക്ലെവ്  ആന്റ് ലൈഫ് സ്‌റ്റൈല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു  അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍  സ്ഥാപനങ്ങളില്‍ 25% എം.എസ്.എം.ഇ  സ്ഥാപനങ്ങളില്‍ നിന്നാണ്  പ്രൊക്യുര്‍മെന്റ് നടത്തുന്നതെന്നും അതില്‍ 4%  വനിത സംരംഭയൂണിറ്റുകളില്‍ നിന്നാകണമെന്നാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരം കോണ്‍ക്ലേവുകളിലൂടെയും എക്‌സിബിഷനിലുടെയും  പദ്ധതികള്‍ കൂടുതലായി ജനങ്ങളില്‍ എത്തിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ‘ ഒ.എന്‍.ഡി.സി’യില്‍ സംരംഭകര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കോക്കനട്ട് ബോര്‍ഡ് ഡയറക്ടര്‍ ബാലസുധ ഹരി അധ്യക്ഷത വഹിച്ചു. ഫാ.ജോഷി പുതുവ  സംരംഭകര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സിഫ്ട് ഡയറക്ടര്‍ ഡോ. ജോര്‍ജ്  നൈനാന്‍  സ്റ്റാര്‍ട്ട് അപ്പ് ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് നടത്തി. ബര്‍സാതുമായി ചേര്‍ന്ന് സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കുമെന്ന്  കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റെറന്റ്  അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. ചടങ്ങില്‍ എറണാകുളം പ്രസ്സ് ക്ലബ് സെക്രട്ടറി എം ഷജില്‍ കുമാര്‍ , ആത്മ നിര്‍ഭര്‍ ഭാരത് അവാര്‍ഡ് ജേതാവ് എസ് എസ് മേനോന്‍, അശോക് കുമാര്‍, ജോയ് കീഴേത്ത്,  സാമൂഹിക പ്രവര്‍ത്തകന്‍ പി കെ ജയേഷ്, കെ എസ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മിനിസ്ട്രി ഓഫ് എം എസ് എം ഇ, സി ഐ ഫ് ടി, കോക്കനട്ട് ബോര്‍ഡ്  , ബാങ്ക് ഓഫ് ബറോഡ എന്നിവരുടെ ആഭിമുഖ്യത്തില്‍ സംരംഭക ക്ലാസുകള്‍ നടന്നു.  തീരദേശങ്ങളില്‍ മല്‍സ്യ,ടൂറിസം  ഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് നടത്തുമെന്ന് ബര്‍സാത് മാനേജിങ് ഡയറക്ടര്‍ സി വി സജനി അറിയിച്ചു. ഇന്ന് രാവിലെ തുടങ്ങുന്ന (ഏപ്രില്‍ 04) ലൈഫ് സ്‌റ്റൈല്‍ എക്‌സിബിഷന്‍, വിഷു തീം തിരുവാതിര ( പതിനൊന്നു മണിക്ക് ) എന്നിവ ഉണ്ടാകും. പ്രവേശനം സൗജന്യം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു