മുംബൈ ഇന്ത്യന്‍സ് ‘ഓവല്‍ ഇന്‍വിന്‍സിബിള്‍സിന്റെ 49%
ഓഹരികള്‍ വാങ്ങുന്നു

പുരുഷ,വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

 

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേള്‍ഡ് വൈഡിലൂടെ, ലണ്ടന്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിള്‍ ക്രിക്കറ്റ് ടീമിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തം നേടുന്നതായി അറിയിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) ദി ഹണ്‍ഡ്രഡിലെ ഒരു ഫ്രാഞ്ചൈസിയാണ് ഓവല്‍ ഇന്‍വിന്‍സിബിള്‍സ്. ഓഹരി വാങ്ങല്‍ പൂര്‍ത്തിയാക്കുന്നതിന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എംഐയുടെ ഉടമയും റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി പറഞ്ഞു. ഓഹരി പങ്കാളിത്തം പൂര്‍ത്തിയാകുമ്പോള്‍ പുരുഷവനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകളുള്ള ആഗോള ക്രിക്കറ്റ് ശക്തിയായി മുബൈ ഇന്ത്യന്‍സ് മാറും

Spread the love