ട്വിന്റി20 പ്രവര്ത്തകന് ജോയി ജോണിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനാണ് കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ (എം) നേതാവുമായ അനില്‍ കുമാറിനും കൂട്ടുപ്രതി സക്കീറിനും ഒരു വര്‍ഷം വീതം കാക്കനാട് ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി തടവ് ശിക്ഷ നല്‍കിയത്.
കിഴക്കമ്പലം : വധശ്രമകേസില്‍ പ്രതിയായ കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ കുമാറിനും കൂട്ടാളിക്കും ഒരു വര്‍ഷം തടവ് വിധിച്ച് കോടതി. ട്വിന്റി20 പ്രവര്ത്തകന് ജോയി ജോണിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനാണ് കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ (എം) നേതാവുമായ അനില്‍ കുമാറിനും കൂട്ടുപ്രതി സക്കീറിനും ഒരു വര്‍ഷം വീതം കാക്കനാട് ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി തടവ് ശിക്ഷ നല്‍കിയത്. തടിയിട്ടപറമ്പ് പോലീസ് 2018 മാര്‍ച്ച് ഒമ്പതിന് രജിസ്റ്റര്‍ ചെയ്തത് കേസിലാണ് കോടതി വിധി. കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ട്വന്റി20 പാര്‍ട്ടി പിടിച്ചതിനുശേഷം പെരുമ്പാവൂര്‍ പുക്കാട്ടുപടി റോഡിന്റെ വീതികൂട്ടി നവീകര പ്രവര്‍ത്തികള്‍ നടത്തി.
ഇത് തടയാന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സിപിഎംന്റെ ഗുണ്ടകള്‍ ശ്രമിച്ചു. ഇതിനെ ചോദ്യംചെയ്ത ട്വിന്റി 20 പ്രവര്ത്തകന് ജോയി ജോണിനെ കൂട്ടംകൂടി ആക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തടിയിട്ടപോലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് അത്യാഹിതം ഒഴിവായത്. ഈ കേസിലാണ് പ്രതികാളായ അനില്‍ കുമാറിനും, സക്കീറിനും ഒരുവര്‍ഷം വീതം വിചാരണ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ട്വന്റി20 പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന അഴിമതി രഹിത സമഗ്ര വികസന മുന്നേറ്റത്തില്‍ വിറളിപൂണ്ട സിപിഎം ഗുണ്ടായിസത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് ട്വന്റി20 പാര്‍ട്ടി ലീഡര്‍ സാബു എം.ജേക്കബ് പറഞ്ഞു.

