മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി ബോധവത്കരണം സംഘടിപ്പിച്ചു

കൊച്ചി: മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി (എംഡി) ബാധിച്ച കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഭാരത് എംഡി ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്‌സിറ്റിയും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.  ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം എസ്. എ. ടി  ഹോസ്പിറ്റലിലെ  ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ. ശങ്കറിന്റെ  നേതൃത്വത്തില്‍, 80ഓളം കുട്ടികളുടെ  ഐ. സി. എം. ആര്‍  രജിസ്‌ട്രേഷന്‍  ചെയ്തു. പുതിയ ചികിത്സകള്‍ക്കായിട്ടാണ് കുട്ടികളുടെ രോഗവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്.

ആസ്റ്റര്‍ മെഡ്‌സിറ്റി പീഡിയാട്രിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജീസണ്‍ സി  ഉണ്ണി, പീഡിയാട്രിക് ന്യൂറോളജി കണ്‍സള്‍ട്ടന്റ്  ഡോ. ഡേവിഡ്‌സണ്‍ ദേവസ്യ, പീഡിയാട്രിക് എന്‍ഡോെ്രെകനോളജിസ്‌റ്  കണ്‍സള്‍ട്ടന്റ് ഡോ. പാര്‍വതി, എല്‍. സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീചിത്ര ആശുപത്രിയിലെ ന്യൂറോളജിസ്റ്റ്് ഡോ.ശ്രുതി, എന്റോക്രനോളജിസ്‌റ് ഡോ. വീണ, മനഃശാസ്ത്ര വിദഗ്ദ ഡോ. ലക്ഷ്മി, ഡോ. ജിംഷാദ് (തിരുവനന്തപുരം മെഡിക്കല്‍ കോളേജ്), അമൃത ആശുപത്രിയിലെ പള്‍മണോളജിസ്റ്റ്  ഡോ. സജിത്ത് കേശവന്‍, ഡോ. റിയ അശോകന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി ബാധിതരായ കുട്ടികളുടെ നാലു അമ്മമാര്‍ ചേര്‍ന്ന് 2022ല്‍  ആണ്  ഭാരത് എംഡി   ഫൗണ്ടേഷന്‍ രൂപീകരിച്ചത്. 2023ല്‍ തൃശ്ശൂരില്‍ കാര്‍ഡിയാക് ക്യാമ്പും, കൊച്ചിയില്‍ പ്രത്യേക ന്യൂറോ മസ്‌കുലര്‍ ക്യാമ്പും ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു