സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്‌കാരം മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്

പൂര്‍ണമായും ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്നും ഈ പുരസ്‌ക്കാരം നേടുന്ന സ്വര്‍ണ പണയ എന്‍ബിഎഫ്‌സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്‌കാരം ലഭിച്ചു. ‘ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് ബ്രാന്‍ഡിംഗ്’ ആയി കരുതപ്പെടുന്ന ഈ പുരസ്‌കാരം പൂര്‍ണമായും ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്നും ഈ പുരസ്‌ക്കാരം നേടുന്ന സ്വര്‍ണ പണയ എന്‍ബിഎഫ്‌സി രംഗത്തെ ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.2025ലെ സൂപ്പര്‍ബ്രാന്‍ഡ് അംഗീകാരം ലഭിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നു.
ഈ അംഗീകാരം ഉപഭോക്തൃ കേന്ദ്രീകൃതവും, നവീനവും, ധാര്‍മ്മികമായ ബിസിനസ്സ് രീതികള്‍ എന്നിവയോടുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ  പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
സാധാരണക്കാരന്റെ സാമ്പത്തിക സുസ്ഥിതി മെച്ചപ്പെടുത്തി അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുകയാണ് തങ്ങളുടെ ലക്ഷ്യം. ഈ അംഗീകാരം ലക്ഷ്യത്തിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നുവെന്നും  തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.സാധാരണക്കാരന്റെ വീട്ടുപടിക്കല്‍  വായ്പ ലഭ്യമാക്കി അവരെ  ശാക്തീകരിക്കുക എന്ന  വാഗ്ദാനം നിറവേറ്റുന്നു. ഭാവിയിലും നൂതനസേവനങ്ങള്‍ അവതരിപ്പിക്കുന്നത്  തുടരുകയും സത്യസന്ധതയോടും മികച്ച രീതിയിലും  ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ചെയ്യുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു