മൂന്നാം ത്രൈമാസത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധനവോടെ 7159 കോടി രൂപയിലും എത്തിയിട്ടുണ്ട്.
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തന ഫലങ്ങള്‍ വ്യക്തമാക്കുന്നത് പ്രകരാം മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ 1,11,308 കോടി രൂപയിലെത്തിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു . മൂന്നാം ത്രൈമാസത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധനവോടെ 7159 കോടി രൂപയിലും എത്തിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധനവോടെ 3908 കോടി രൂപയിലും എത്തിയിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ അറ്റാദായ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധനവോടെ 1392 കോടി രൂപയിലും എത്തി.
ത്രൈമാസാടിസ്ഥനത്തില്‍ തങ്ങളുടെ വളര്‍ച്ചാ ആവേഗം തുടരുന്നതു ചൂണ്ടിക്കാട്ടുന്നതില്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികള്‍ 1,11,000 എന്ന മറ്റൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ്. ഇതോടൊപ്പം മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന വായ്പാ ആ്തികള്‍ 97,000 കോടി രൂപയും മറി കടന്നു. സബ്‌സിഡിയറികളുടെ സംഭാവന 14 ശതമാനമാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ സംയോജിത അറ്റാദായം 19 ശതമാനം വര്‍ധിച്ച് 3908 കോടി രൂപയിലും എത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റിലെ ക്രിയാത്മക നികുതി പരിഷ്‌ക്കരണ പ്രഖ്യാപനങ്ങള്‍ മൂലം ഉപഭോഗത്തിന്റേതായ ഒരു ഘട്ടത്തിനു തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണ ലഭ്യത വര്‍ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയും അഞ്ചു വര്‍ഷത്തിലാദ്യമായി അടിസ്ഥാന പലിശ നിരക്കുകള്‍ കുറക്കാന്‍ തീരുമാനിച്ചതും ശുഭപ്രതീക്ഷകളാണു നല്‍കുന്നത്. വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവന ദാതാവെന്ന നിലയില്‍ തങ്ങള്‍ പുതിയ പദ്ധതികള്‍ വികസിപ്പിക്കുകയാണന്നും ബിസിനസ് വായ്പകള്‍, എസ്എംഇ വായ്പകള്‍, വസ്തുവിന്റെ ഈടിലെ വായ്പകള്‍, പേഴ്‌സണല്‍ ലോണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സ്വര്‍ണ പണയത്തിനു പുറമെയുള്ള മേഖലകളിലേക്കു തങ്ങള്‍ വളരുമ്പോള്‍ സബ്‌സിഡിയറികളുടെ സംഭാവനകള്‍ വര്‍ധിക്കുമെന്നും അവരുടെ പങ്ക് അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ 1820 ശതമാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.