മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കും

മുത്തൂറ്റ് ഫിന്‍കോര്‍പ് തങ്ങളുടെ കടം തിരിച്ചടയ്ക്കാനും കോര്‍പറേറ്റ് ചെലവുകൾക്കും വ്യാപനത്തിനുമായി ട്രഞ്ച് മൂന്ന് എന്‍സിഡികളിലൂടെ ₹300 കോടി സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.

 

കൊച്ചി: കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സുകളുടെ (എന്‍സിഡി) ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ 300 കോടി രൂപ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 2024 ഡിസംബര്‍ 23 മുതലാവും ലഭ്യമാകുക. തുടര്‍ വായ്പകള്‍, സാമ്പത്തിക സഹായം, കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ചെലവുകള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ആകെയുള്ള 2000 കോടി രൂപയുടെ എന്‍സിഡി പരിധിക്കുള്ളില്‍ നിന്നു കൊണ്ട് 300 കോടി രൂപയാണ് ഈ എന്‍സിഡികള്‍ വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.

100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 200 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 24, 36, 60, 72, 92 മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ യീല്‍ഡ് പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ചു നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം. 9.00 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്കു വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന പ്രായോഗിക യീല്‍ഡ്.ജനുവരി 6 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡികള്‍ ലഭ്യമാകുക. സെബിയുടെ 33 എ റെഗുലേഷനു കീഴിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിന്റേയോ സ്‌റ്റോക്ക് അലോട്ട്‌മെന്റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് സിഇഒ ഷാജി വര്‍ഗ്ഗീസ് പറഞ്ഞു.

Spread the love