കെ.എസ്.ആര്‍.ടി.സിക്ക് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ ഡസ്റ്റ് ബിന്നുകള്‍ 

കൊച്ചി:  യെല്ലോ മുത്തൂറ്റ് എന്ന് അറിയപ്പെടുന്ന സ്വര്‍ണ പണയ  എന്‍.ബി.എഫ്.സിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് കെ.എസ്.ആര്‍.ടി.സിക്ക് 2,600 ഡസ്റ്റ് ബിന്നുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. മെച്ചപ്പെട്ട മാലിന്യ സംസ്‌ക്കരണം, വൃത്തിയുള്ള പൊതുഗതാഗത സംവിധാനം, പരിസ്ഥിതി ഉത്തരവാദിത്തം, കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിലെ വൃത്തി സംബന്ധിച്ച കൂടുതല്‍ പൊതുജന ബോധവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഇങ്ങനെ നല്‍കുന്ന ബിന്നുകളില്‍ രണ്ടായിരം എണ്ണം കെഎസ്ആര്‍ടിസി ബസുകളിലും 600 എണ്ണം സംസ്ഥാനത്തെ വിവിധ ബസ് സ്‌റ്റേഷനുകളിലുമാവും പ്രയോജനപ്പെടുത്തുക. പത്തനാപുരം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ വെച്ചു നടത്തിയ ചടങ്ങില്‍ ഡസ്റ്റ് ബിന്നുകള്‍ കൈമാറി.  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍, മുതിര്‍ന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍,  മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ സീനിയര്‍ സോണല്‍ മാനേജര്‍ സി.യു ശ്രീജിത്ത് , എവിപി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്  ഐ.എസ് പ്രദീപ്  തുടങ്ങിയവര്‍  ചടങ്ങില്‍ സംബന്ധിച്ചു.

           സാമ്പത്തിക സേവനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല സമൂഹത്തിലെ തങ്ങളുടെ സ്ഥാനമെന്നാണ് മുത്തൂറ്റ് മിനി വിശ്വസിക്കുന്നതെന്ന്  മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി ഇ മത്തായി പറഞ്ഞു. ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് വൃത്തിയുള്ള യാത്രാ അനുഭവങ്ങള്‍ ലഭിക്കാനും കമ്പനികള്‍ക്ക് എങ്ങനെ ഇക്കാര്യത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനും  മാത്യകയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു