മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ ആസ്തി 5,000 കോടി രൂപ കടന്നു

കൊച്ചി:   മുത്തൂറ്റ് യെല്ലോ എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് സെപ്റ്റംബര്‍ 30ന് അവസാനിച്ച ആദ്യ പകുതിയിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പുറത്തിവിട്ടു. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 4,773.47 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബറിലെ 3,658.86 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍  30.46 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. സ്വര്‍ണ്ണ വായ്പ ബിസിനസിലുടനീളം ഉയര്‍ന്ന വരുമാനവും ലാഭക്ഷമതയുമായി   ഈ ആറുമാസ കാലയളവില്‍ മികച്ച  വരുമാന വളര്‍ച്ചയും കമ്പനി നേടി. ഈ വളര്‍ച്ചയുടെ തുടര്‍ച്ചയായി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കാര്യത്തില്‍  മുത്തൂറ്റ് മിനി 5,000 കോടി രൂപയുടെ  നാഴികക്കല്ല് പിന്നിട്ടതായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇത് പ്രധാന വിപണികളില്‍ സ്വര്‍ണ്ണ വായ്പ ആവശ്യകതയിലുള്ള  തുടര്‍ച്ചയായ വളര്‍ച്ചയെയാണ് കാണിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ മൊത്ത വരുമാനം 481.11 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 391.87 കോടി രൂപയെ അപേക്ഷിച്ച്  22.77 ശതമാനം വര്‍ദ്ധനവാണിത്. ആദ്യ പകുതിയില്‍ അറ്റാദായം 61.77 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 47.48 കോടി രൂപയേക്കാള്‍ 30.11 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്. പോര്‍ട്ട്‌ഫോളിയോ വിപുലീകരണം, അച്ചടക്കമുള്ള റിസ്‌ക് വിലയിരുത്തല്‍, വിതരണ ശൃംഖലയിലുടനീളമുള്ള പ്രവര്‍ത്തന കാര്യക്ഷമതയിലെ തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍ എന്നിവയാണ് കമ്പനിയുടെ ആദ്യ പകുതിയിലെ പ്രകടനത്തിന്റെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു