മൂഡീസ് റേറ്റിങ്ങുകള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗിനെ ബിഏ2ല്‍ നിന്നും ബിഏ1 ലേക്ക് ഉയര്‍ത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
കൊച്ചി: മൂഡീസ് റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ റേറ്റിങ് സ്‌റ്റേബിള്‍ ഔട്ട്‌ലുക്കോടെ ബിഏ1 ആയി ഉയര്‍ത്തി. ഈ റേറ്റിംഗ് മുത്തൂറ്റ് ഫിനാന്‍സിന്റെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതായും ഇന്ത്യയിലെ സ്വര്‍ണ പണയ വ്യവസായത്തിലെ മികച്ച ട്രാക്ക് റെക്കോര്‍ഡിനെ പിന്തുണയ്ക്കുന്നതായും മൂഡീസ് അറിയിച്ചു.
മൂഡീസ് റേറ്റിങ്ങുകള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗിനെ ബിഏ2ല്‍ നിന്നും ബിഏ1 ലേക്ക് ഉയര്‍ത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ശക്തമായ സാമ്പത്തിക പ്രകടനം, കരുത്തുറ്റ ആസ്തി നിലവാരം, മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥിരതയുള്ള ബിസിനസ്സ് മോഡല്‍ എന്നിവയിലുള്ള മൂഡീസിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം. മുത്തൂറ്റ് ഫിനാന്‍സിന്റെ സ്ഥിരമായ ലാഭക്ഷമത, വിവേകപൂര്‍ണ്ണമായ റിസ്‌ക് മാനേജ്‌മെന്റ് രീതികള്‍, വൈവിധ്യമാര്‍ന്ന ഫണ്ടിംഗ് പ്രൊഫൈല്‍ എന്നിവയെ ബിഎ1 റേറ്റിംഗ് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.