‘ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്‌കീം’ അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ് 

ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രമുഖ ഉപഭോക്തൃ പ്രോത്സാഹന പദ്ധതിയാണെന്നും അര്‍ഹമായ ഇടപാടുകള്‍ക്ക് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുമെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

 

കൊച്ചി: സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ് ‘ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്‌കീം’ ആരംഭിച്ചു. ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രമുഖ ഉപഭോക്തൃ പ്രോത്സാഹന പദ്ധതിയാണെന്നും ഇതിന്റെ ഭാഗമായി അര്‍ഹമായ ഇടപാടുകള്‍ക്ക് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുമെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മാര്‍ച്ച് 8ന് തുടക്കം കുറിച്ച പദ്ധതി മുത്തൂറ്റ് ഫിനാന്‍സിന്റെ വനിതാ ഉപഭോക്താക്കളുടെ എല്ലാ അര്‍ഹമായ ഇടപാടുകള്‍ക്കും ഇരട്ട മില്ലിഗ്രാം റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.

ആസ്തി അധിഷ്ഠിത വായ്പയിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനും സാമ്പത്തിക ഉള്‍പ്പെടുത്തലിനുമുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. 2022 ആഗസ്റ്റിലാണ് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. 5,000ത്തിലധികം ഉപഭോക്താക്കള്‍ക്ക് ഇതുവരെ ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിച്ചു. നിലവില്‍ 8.6 മില്യണ്‍ ഉപഭോക്താക്കള്‍ മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമാണ് അതില്‍ 3 മില്യണ്‍ ഉപഭോക്താക്കള്‍ വനിതകളാണ്.

മില്ലിഗ്രാം ലോയല്‍റ്റി സ്‌കീമില്‍ ഓരോ ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്റും 1 മില്ലിഗ്രാം 24 കാരറ്റ് സ്വര്‍ണ്ണമായി പരിണമിക്കും. ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്‌കീമില്‍ വനിതാ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ എല്ലാ ഇടപാടുകള്‍ക്കും ഇരട്ട മില്ലിഗ്രാം സ്വര്‍ണ്ണം ലഭിക്കും. ഈ പദ്ധതി പ്രകാരം മിനിമം 50,000 രൂപ മുന്‍കൂര്‍ തുകയായോ 2,000 രൂപ പലിശ അടക്കുന്നതോ ആയ ഇടപാടുകള്‍ക്കാണ് ബാധകം. കൂടാതെ പുതിയ ഉപഭോക്താക്കളെ കമ്പനിയിലേക്ക് നിര്‍ദ്ദേശിക്കുന്നതിന് 40 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിക്കും. ഒരു ഉപഭോക്താവിന് 500 മില്ലിഗ്രാം പോയിന്റുകള്‍ ആകുമ്പോള്‍ ഈ പദ്ധതിയില്‍ 0.5 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം റിഡീം ചെയ്യാമെന്നും ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

 

Spread the love