മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടി രൂപ അറ്റാദായം

സംയോജിത ലാഭം എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,974 കോടി രൂപയിലുമെത്തി. 65 ശതമാനം വാര്‍ഷിക വര്‍ധനവാണിതു സൂചിപ്പിക്കുന്നത്.  മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 1,20,031 കോടി രൂപയിലുമെത്തിയിട്ടുണ്ട്.
കൊച്ചി:  ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‌സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1079 കോടി രൂപയെ അപേക്ഷിച്ച്  90 ശതമാനം വര്‍ധനവാണിതെന്ന് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,33,938 കോടി രൂപയിലെത്തിയെന്ന് 2025 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംയോജിത ലാഭം എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,974 കോടി രൂപയിലുമെത്തി. 65 ശതമാനം വാര്‍ഷിക വര്‍ധനവാണിതു സൂചിപ്പിക്കുന്നത്.  മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 1,20,031 കോടി രൂപയിലുമെത്തിയിട്ടുണ്ട്. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയില്‍ 42 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.

സ്വര്‍ണ പണയ വായ്പകളുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ 40 ശതമാനം നേട്ടമാണു കൈവരിച്ചിട്ടുള്ളത്. ഇതോടെ 1,13,194 കോടി രൂപയെന്ന നേട്ടവും കൈവരിക്കാനായി എന്ന് 2025 മാര്‍ച്ച് 31ലെ കണക്കുകളും സൂചിപ്പിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം ഒരു ട്രില്യണ്‍ രൂപ കടന്നതാണ് മറ്റൊരു നിര്‍ണായക നേട്ടം.  നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ െ്രെതമാസത്തില്‍ ഗ്രൂപ്പ് 22 പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു. സംയോജിത വായ്പകളുടെ കാര്യത്തില്‍ ശക്തമായ ചുവടുവെപ്പുകളോടെയാണ് മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിച്ചതെന്നും ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.  സംയോജിത വായ്പാ ആസ്തികളുട കാര്യത്തില്‍ 37 ശതമാനമെന്ന മികച്ച വളര്‍ച്ചയാണിതു കാണിക്കുന്നത്. വേഗതയേറിയ സുഗമമായ രീതിയില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ തങ്ങള്‍ ഡിജിറ്റല്‍ രീതികളിലേക്കുള്ള മാറ്റങ്ങള്‍ ശക്തമാക്കുകയാണെന്നും സാങ്കേതികവിദ്യാ രംഗത്തും പുതുമകള്‍ അവതരിപ്പിക്കുന്ന രംഗത്തും നടത്തുന്ന തന്ത്രപരമായ നിക്ഷേപങ്ങള്‍ പ്രവര്‍ത്തന രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു