റണ്ണര്‍ അപ്പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ലക്‌നൗ 3,00,000 രൂപയുടെ രണ്ടാം സമ്മാനം നേടി. ബിഐടിഎസ് പിലാനി ഗോവ മൂന്നാം സ്ഥാനം നേടി.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025ല്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (എംഡിഐ) ഗുരുഗ്രാം 5,00,000 രൂപയുടെ ഒന്നാം സമ്മാനം നേടി. റണ്ണര്‍ അപ്പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ലക്‌നൗ 3,00,000 രൂപയുടെ രണ്ടാം സമ്മാനം നേടി. ബിഐടിഎസ് പിലാനി ഗോവ മൂന്നാം സ്ഥാനം നേടി.
ഇന്ത്യയിലുടനീളമുള്ള 5,700ലധികം ടീമുകള്‍ പങ്കെടുത്ത ഈ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ഒന്നിലധികമുള്ള മൂല്യനിര്‍ണ്ണയ റൗണ്ടുകള്‍ക്ക് ശേഷം ഐഐഎഫ്ടി ഡല്‍ഹി, ഐഐടി റൂര്‍ക്കി, പട്‌ന, ഐഐഎം ലഖ്‌നൗ, എംഡിഐ ഗുരുഗ്രാം, ബിഐടിഎസ് പിലാനി, ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ഡല്‍ഹി സര്‍വകലാശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള മികച്ച 10 ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലയിലെത്തിയത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പൂര്‍ണ്ണമായും മാറ്റിമറിക്കാന്‍ കഴിയുന്ന ശദ്ധേയമായ ആശയങ്ങള്‍ ഫൈനലിസ്റ്റുകള്‍ അവതരിപ്പിച്ചു.വിജയിച്ച ടീമുകള്‍ സാമ്പത്തിക മേഖലയിലെ യാഥാര്‍ത്ഥ്യ മാറ്റങ്ങള്‍ക്ക് ഉതകുന്ന പുരോഗമനപരമായ ആശയങ്ങള്‍ അവതരിപ്പിച്ചു. സാമ്പത്തിക ഉള്‍ക്കൊള്ളലിനും സാങ്കേതിക പുരോഗതിയിലേക്കുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതാണ് ഈ ആശയങ്ങള്‍. എറണാകുളം ജില്ലാ കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ് ഐഎഎസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സി.ഒ.ഒ കെ.ആര്‍. ബിജിമോന്‍, എ. പി. ജെ. അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കുഞ്ചറിയ പി. ഐസക്ക്, ടിസിഎസ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് ഹെഡ് സുജാതാ മാധവ് ചന്ദ്രന്‍, ക്ലേസിസ് ഗ്രൂപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ വിനോദ് തരകന്‍, മില്ലിയാര്‍ഡ് റേവ്‌സ് അഡ്വൈസറി മാനേജിംഗ് പാര്‍ട്‌നര്‍ മനോജ് വര്‍ഗീസ, മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. പി.സി നീലകണ്ഠന്‍
് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.