9.70 മുതല്‍ 9.95 ശതമാനം വരെ പ്രതിവര്‍ഷ പലിശ നിരക്കാവും ഇവയ്ക്ക് ഉണ്ടാവുക
കൊച്ചി: എന്‍ബിഎഫ്‌സി മൈക്രോ ഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ സെക്വേര്‍ഡ് വിഭാഗത്തില്‍പ്പെട്ട എന്‍സിഡികളുടെ സ്വകാര്യ പ്ലേസ്‌മെന്റ് വഴി 450 കോടി രൂപ സമാഹരിക്കും. 9.70 മുതല്‍ 9.95 ശതമാനം വരെ പ്രതിവര്‍ഷ പലിശ നിരക്കാവും ഇവയ്ക്ക് ഉണ്ടാവുക. സ്ഥാപനത്തിന്റെ തുടര്‍ വായ്പാ പദ്ധതികള്‍, മൂലധന ആവശ്യങ്ങള്‍, കടം തിരിച്ചടയ്ക്കല്‍, പുനര്‍വായിപ്പകള്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കാകും സമാഹരിക്കുന്ന തുക ഉപയോഗിക്കുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍, ജനുവരി മാസങ്ങളിലായി 225 കോടി രൂപ വീതം രണ്ടു ഘട്ടങ്ങളിലായാവും തുക സമാഹരിക്കുക. ക്രിസില്‍ എ പ്ലസ് പോസിറ്റീവ് റേറ്റിംഗ് ആണ് ഈ എന്‍സിഡികള്‍ക്ക് ഉള്ളത്. മുത്തൂറ്റ് മൈക്രോഫിനിന്റെ ഇടക്കാല മൂലധന സ്ഥിതി മെച്ചപ്പെടുത്താനും മൈക്രോ ഫിനാന്‍സ് രംഗത്തെ വായ്പശേഷി കൂടുതല്‍ ശക്തമാക്കാനും ഈ നീക്കം സഹായകമാകും. എന്‍സിഡികള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.

