ഏപ്രില്‍ 23 ന് ആരംഭിച്ച കടപ്പത്രങ്ങളുടെ വില്‍പ്പന മെയ് 7 വരെ തുടരും. വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇത് നേരത്തെ അവസാനിപ്പിക്കുവാനുമാകും. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇ യില്‍ ലിസ്റ്റ് ചെയ്യുന്നതാണ്.
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 1000 രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ ഓഹരികളാക്കി മാറ്റാനാവാത്ത സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും ഇതോടൊപ്പം 100കോടി രൂപയുടെ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് 200 കോടി സമാഹരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഏപ്രില്‍ 23 ന് ആരംഭിച്ച കടപ്പത്രങ്ങളുടെ വില്‍പ്പന മെയ് 7 വരെ തുടരും. വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇത് നേരത്തെ അവസാനിപ്പിക്കുവാനുമാകും. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇ യില്‍ ലിസ്റ്റ് ചെയ്യുന്നതാണ്.
വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 9.50 ശതമാനം മുതല്‍ 10.75 ശതമാനം വരെ പലിശനിരക്ക് ലഭിക്കുന്ന വിവിധ വിഭാഗങ്ങളും കാലാവധികളും നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം. 18 മാസം, 24 മാസം, 36 മാസം, 48 മാസം, 60 മാസം എന്നീ കാലാവധികളാണ് ലഭ്യമായിട്ടുള്ളത്.ഐസിആര്‍എ യുടെ ഐസിആര്‍എ എ(സ്‌റ്റേബിള്‍) റേറ്റിങ് ഉള്ളവയാണ് ഈ കടപ്പത്രങ്ങള്‍.
2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 10 സംസ്ഥാനങ്ങളിലും ഡല്‍ഹി, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 921 ശാഖകളും 5335 ജീവനക്കാരുമാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിനുള്ളത്.