ഇന്തോ കോണ്‍ടിനന്റല്‍ ട്രേഡ് & എന്‍ട്രപ്രണര്‍ഷിപ്പ് പ്രൊമോഷന്‍ (ഐസിടിഇപി) കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ്, ടസ്‌കര്‍ ബിസിനസ് സമ്മിറ്റ്& റെക്കഗ്‌നിഷന്‍സ് സീസണ്‍ 2ല്‍ ഈ വര്‍ഷത്തെ ‘മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍ അവാര്‍ഡ്’ നേടി. ഇന്തോ കോണ്‍ടിനന്റല്‍ ട്രേഡ് & എന്‍ട്രപ്രണര്‍ഷിപ്പ് പ്രൊമോഷന്‍ (ഐസിടിഇപി) കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.’ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും വിശ്വാസത്തിന്റെ പ്രതിഫലനമാണിത്. ജീവനക്കാരുടെ നിസ്വാര്‍ത്ഥമായ സേവനമാണ് ഈ വിജയത്തിന് അടിസ്ഥാനമെന്ന് ‘മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.ഉത്തരവാദിത്തപരവും നവീനവുമായ സാമ്പത്തിക സേവനങ്ങള്‍ പ്രധാനം ചെയ്ത് സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ തങ്ങള്‍ തുടര്‍ന്നും മുന്നോട്ടുപോകുമെന്നും മാത്യു മുത്തൂറ്റ് പറഞ്ഞു.