എഡ്ജ്ടുഎഡ്ജ് റിപ്പയര്‍ സിസ്റ്റം മൈക്ലിപ്പ് പുറത്തിറക്കി

മൈക്ലിപ്പ് ടിഇആര്‍ സിസ്റ്റം മിട്രല്‍ വാല്‍വ് ഫ് ളാപ്പുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്നതായി മെറില്‍ വ്യക്തമാക്കുന്നു
കൊച്ചി: ആഗോള മെഡ്‌ടെക് കമ്പനിയായ മെറില്‍ ലൈഫ് സയന്‍സ് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌കത്തീറ്റര്‍ എഡ്ജ്ടുഎഡ്ജ് റിപ്പയര്‍ സിസ്റ്റമായ മൈക്ലിപ്പ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 13 മുതല്‍ 15 വരെ ഗുജറാത്തിലെ വാപിയിലെ മെറില്‍ അക്കാദമിയില്‍ നടന്ന സ്ട്രക്ചറല്‍ ഹാര്‍ട്ട് ഇന്നൊവേഷന്‍ പ്രോഗ്രാമില്‍150ലധികം ഇന്ത്യന്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളോടൊപ്പം കാര്‍ഡിയാക് ഇമേജിംഗ് വിദഗ്ദ്ധരും അന്താരാഷ്ട്ര തലത്തിലുള്ള ഒട്ടാവിയോ ആല്‍ഫിയേ, പ്രൊഫ. ഫ്രാന്‍സെസ്‌കോ മൈസാനോ, പ്രൊഫ. അഗ്രിക്കോള എന്നിവരുള്‍പ്പെടെയുള്ളവരും പങ്കെടുത്തു.മൈക്ലിപ്പ് ടിഇആര്‍ സിസ്റ്റം മിട്രല്‍ വാല്‍വ് ഫ് ളാപ്പുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്നതായി മെറില്‍ വ്യക്തമാക്കുന്നു. ഇത് ശ്വാസകോശത്തിലേക്ക് ശുദ്ധീകരിച്ച രക്തത്തിന്റെ പിന്നിലേക്കുള്ള ഒഴുക്ക് ഫലപ്രദമായി തടയുന്നു. രോഗികള്‍ക്ക് 35 ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയും. ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം, ചെറിയ കാലയളവിനുള്ളില്‍ രോഗികള്‍ക്ക് നടത്തം, ആയാസരഹിതമായ ജോലി തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും  മെറില്‍ ലൈഫ് സയന്‍സസ് കോര്‍പറേറ്റ് സ്ട്രാറ്റജി സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജീവ് ഭട്ട്  പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു