എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റിന്റെ അനാച്ഛാദനം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 12.30 ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും.
കൊച്ചി: എന്‍എബിഎച്ച് അംഗീകാരം നേടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ നിരയിലേക്ക് എറണാകുളം ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റലും. എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റിന്റെ അനാച്ഛാദനം
ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 12.30 ന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിക്കും.
എം.പി മാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, എം.എല്‍.എമാരായ ടി.ജെ വിനോദ്, ഉമാ തോമസ്, ആശുപത്രി വൈസ് പ്രസിഡന്റ് ബി.എ അബ്ദുള്‍ മുത്തലിബ്, കോഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍, തുടങ്ങിയവര്‍ സംസാരിക്കും. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയുള്ള മികച്ച രോഗീസൗഹൃദ ആശുപത്രിയെന്ന പരിഗണനയിലാണ് ഇന്ദിരാഗാന്ദി സഹകരണാശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും, സഹകരണ മേഖലയിലെ ആദ്യ ആശുപത്രിയാണെന്നും സെക്രട്ടറി അജയ് തറയില്‍ പറഞ്ഞു.