എന്‍.എ.പി.ഇ.എം ദേശീയ
സമ്മേളനം സമാപിച്ചു 

രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി അന്‍പതോളം ആരോഗ്യവിദഗ്ദ്ധര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി

 

തിരുവനന്തപുരം: പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിനിലെ വിപ്ലവകരമായ മാറ്റങ്ങളും മേഖലയില്‍ കൈവരിച്ചിരിക്കുന്ന മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്ത് എന്‍.എ.പി.ഇ.എം ദേശീയ സമ്മേളനം. ‘മേക്കിങ് ദ് ഇ.ഡി പീഡിയാട്രിക് റെഡി’ എന്ന വിഷയത്തില്‍ കിംസ്‌ഹെല്‍ത്ത്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) ട്രിവാന്‍ഡ്രം ചാപ്റ്റര്‍, ഐഎപി കേരള ചാപ്റ്റര്‍, ഐഎപി പിഇഎം ചാപ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന് വന്നിരുന്ന ദ്വിദിന ദേശീയ സമ്മേളനം സമാപിച്ചു. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി അന്‍പതോളം ആരോഗ്യവിദഗ്ദ്ധര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി

മുന്നൂറോളം ഡോക്ടറുമാര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ 2024 ചാപ്റ്റര്‍ ദേശീയ പ്രസിഡന്റ് ഡോ. രാധിക രാമന്‍ മുഖ്യ പ്രഭാഷണം നല്‍കി. അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിങ് ഡയറക്ടര്‍ ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഐഎപി പിഇഎം ചാപ്റ്റര്‍ 2025 ദേശീയ പ്രസിഡന്റ് ഡോ. എ.കെ ഗോയല്‍, ഐഎപി കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. റിയാസ് ഐ, ഐഎ പി ട്രിവാന്‍ഡ്രം സെക്രട്ടറി ഡോ. ശ്രീജിത്ത് കുമാര്‍ സി, എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. ഐഎപി പിഇഎം ചാപ്റ്റര്‍ 2024 ദേശീയ സെക്രട്ടറി ഡോ. ഭരത് ചൗധരി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

 

Spread the love