നാസിന്റെ യുവ ശാസ്ത്രജ്ഞക്കുള്ള പുരസ്‌കാരം അനീസ്‌റാണി ഡെല്‍ഫിയക്ക് 

അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ടെക്‌നോളജി എന്നീ മേഖലകളിലുള്ള ഡോ. ഡെല്‍ഫിയയുടെ സംഭാവനകള്‍ക്കാണ് അവാര്‍ഡ്.
കൊച്ചി: 2025ലെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സിന്റെ (നാസ്) യുവ ശാസ്ത്രജ്ഞക്കുള്ള പുരസ്‌ക്കാരം ഐ സി എ ആര്‍ സിഫ്റ്റിലെ ശാസ്ത്രജ്ഞയായ ഡോ. അനീസ്‌റാണി ഡെല്‍ഫിയക്ക് ലഭിച്ചു.അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ടെക്‌നോളജി എന്നീ മേഖലകളിലുള്ള ഡോ. ഡെല്‍ഫിയയുടെ സംഭാവനകള്‍ക്കാണ് അവാര്‍ഡ്. പ്രശസ്തി പത്രം ഉള്‍പ്പെടുന്ന അവാര്‍ഡ് ന്യൂഡല്‍ഹിയിലെ നാസ് കോംപ്ലക്‌സില്‍ നടന്ന  സ്ഥാപക ദിന പരിപാടിയില്‍  ഏറ്റുവാങ്ങി. ഡോ. അനീസ്‌റാണി ഡെല്‍ഫിയയുടെ സംഭാവനകള്‍   സുസ്ഥിരവും നൂതനവുമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനുള്ള  പ്രതിബദ്ധതയെയും  എടുത്തുകാണിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു