ഡോ. അച്ചല്‍ ഗുലാട്ടി, ഡോ. ജയകുമാര്‍ മേനോന്‍, ഡോ. എ. എം സഹാ എന്നിവരെ ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും.
കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 25 ന്റെ ഒദ്യോഗിക ഉദ്ഘടാനം ഇന്ന് (ജനുവരി 10 , വെള്ളി) എറണാകുളം ലേ മെരീഡിയനില്‍ നടക്കും. വൈകുന്നേരം 5.30 ന് ചേരുന്ന യോഗത്തില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഒഐ ദേശീയ പ്രസിഡന്റ് ഡോ.ശങ്കര്‍ ബി. മെഡിക്കേരി അധ്യക്ഷ്ത വഹിക്കും.ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം മുഖ്യ അതിഥിയായിരിക്കും. ഡോ. അച്ചല്‍ ഗുലാട്ടി, ഡോ. ജയകുമാര്‍ മേനോന്‍, ഡോ. എ. എം സഹാ എന്നിവരെ ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ഇഎന്‍ടി ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമായി തല്‍സമയ ശസ്ത്രക്രിയകളും പരിശീലനങ്ങളുമാണ് നടന്നത്. 2500 ലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.രണ്ടാം ദിവസമായ ഇന്ന് (ജനുവരി 10 , വെള്ളി) രാവിലെ ഒമ്പതു മുതല്‍ പ്രബന്ധങ്ങളുടെ അവതരണങ്ങള്‍, വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍, മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മല്‍സരങ്ങള്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍സിനും ജൂനിയര്‍ കണ്‍സള്‍ട്ടന്‍സ് വിഭാഗങ്ങള്‍ക്കുള്ള പ്രബന്ധ അവതരണ മല്‍സരം, സര്‍ജിക്കല്‍ വീഡിയോ പ്രസന്റേഷന്‍, പോസ്റ്റര്‍ പ്രസന്റേഷന്‍ മല്‍സരങ്ങള്‍, റിസര്‍ച്ച് പേപ്പര്‍ അവതരണ മല്‍സരങ്ങള്‍ എന്നിവ നടക്കും