ദേശീയ കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: തുടര്‍ജയങ്ങളുമായി കിയാനും കൃഷും 

ഇരുവരും മുംബൈ റായോ റേസിംഗ് താരങ്ങളാണ്.
കൊച്ചി: എഫ്.എം.എസ്.സി.ഐ നാഷണല്‍ റോട്ടാക്‌സ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗത്തില്‍ 5,6 റൗണ്ടുകളില്‍ തുടര്‍ജയങ്ങളുമായി  റേസിംഗ് താരങ്ങളായ കിയാന്‍ ഷായും കൃഷ് ഗുപ്തയും. സീനിയര്‍ വിഭാഗത്തില്‍ അവസാന രണ്ട് റൗണ്ടുകളില്‍ യഥാക്രമം മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്താണ് കൃഷ് ഗുപ്ത മികച്ച പ്രകടനം കാഴ്ച്ചവച്ചത്. ഇരുവരും മുംബൈ റായോ റേസിംഗ് താരങ്ങളാണ്. അവസാന 2 റൗണ്ടുകളിലെ കിയാന്റെയും കൃഷിന്റെയും പ്രകടനം നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ക്ക് രണ്ടാം സ്ഥാനം നേടാനും വഴിയൊരുക്കി. റൗണ്ട് 5ലെ ജൂനിയര്‍ യോഗ്യതാ മത്സരം ചെന്നൈയിലെ ശിവാന്‍ കാര്‍ത്തിക്കിന് (എംസ്‌പോര്‍ട്ട്) 0.352 സെക്കന്‍ഡ് പിന്നിലായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കിയാന് സാധിച്ചുള്ളൂ.

ഫൈനല്‍ റൗണ്ടില്‍ മികച്ച തുടക്കം കുറിച്ച കിയാന്‍ ഉടന്‍ തന്നെ ലീഡ് നേടിയെങ്കിലും പൂനെയില്‍ നിന്നുള്ള അറഫാത്ത് ഷെയ്ഖിന്റ പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റൗണ്ട് 5ലെ സീനിയര്‍ യോഗ്യതാ മത്സരം കടുത്ത പോരാട്ടമായിരുന്നു. ബംഗളൂരുവിലെ ഇഷാന്‍ മാദേശ് (പെരെ ഗ്രൈന്‍ റേസിംഗ്) കൃഷ് ഗുപ്തയെ (റായോ റേസിംഗ്) 0.216 സെക്കന്‍ഡിന് മറികടന്ന് പോള്‍ പൊസിഷന്‍ സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ച കിയാന്‍ ഷാ വെറും 0.055 സെക്കന്‍ഡ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തെത്തി. റായോ റേസിംഗിലെ പൂനെയില്‍ നിന്നുള്ള ഡാനിഷ് ദല്‍മിയയും ഫൈനലില്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലിലെ നാലാം സ്ഥാനത്തോടെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങില്‍ ഡാനിഷ് മുന്നാമതായി. അതേസമയം വലിയ വേദിയാണ് കിയാന്‍ ഷായെ ഇനി കാത്തിരിക്കുന്നത്. നവംബര്‍ 15,16 തീയതികളില്‍ മലേഷ്യയില്‍ നടക്കുന്ന എഫ്‌ഐഎ കാര്‍ട്ടിംഗ് ലോകകപ്പിലാണ് താരം മത്സരിക്കുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു